സംസ്ഥാനത്ത് രണ്ട് പേർക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു. പൂന്തുറ സ്വദേശിയായ 35കാരനും ശാസ്തമംഗലം സ്വദേശിയായ 41കാരിക്കുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
തിരുവനന്തപുരം മെഡിക്കൽ കോളജ് ലാബ്, കോയമ്പത്തൂർ വൈറോളജി ലാബ് എന്നിവിടങ്ങളിൽ നടത്തിയ പരിശോധനകളിലാണ് ഇവർക്ക് സിക്ക വൈറസ് ബാധ കണ്ടെത്തിയത്. ഇതോടെ സംസ്ഥാനത്ത് ഇതുവരെ 21 പേർക്കാണ് സിക്ക വൈറസ് സ്ഥിരീകരിച്ചത്
രോഗവ്യാപനമുണ്ടാകുന്ന സാഹചര്യത്തിൽ ജില്ലാ മെഡിക്കൽ ഓഫീസറോട് സ്ഥലം സന്ദർശിച്ച് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ ആരോഗ്യവകുപ്പ് മന്ത്രി നിർദേശം നൽകി.