കരിപ്പൂർ സ്വർണക്കടത്ത് കേസിൽ ടിപി വധക്കേസ് പ്രതി മുഹമ്മദ് ഷാഫി ചോദ്യം ചെയ്യലിന് ഹാജരായി. രാവിലെ 11 മണിയോടെ കൊച്ചിയിലെ കസ്റ്റംസ് ഓഫീസിലാണ് ഷാഫി ഹാജരായത്. അഭിഭാഷകനും ഷാഫിക്കൊപ്പമുണ്ട്.
കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ സായുധ സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. കരിപ്പൂർ സ്വർണക്കടത്ത് കേസിലെ അന്വേഷണം ക്വട്ടേഷൻ സംഘങ്ങളിലേക്ക് എത്തിയ സാഹചര്യത്തിലാണ് സുരക്ഷ വർധിപ്പിച്ചത്.
ടിപി വധക്കേസിലെ പ്രതികളായ ഷാഫിക്കും കൊടി സുനിക്കും സ്വർണക്കടത്തിൽ പങ്കുണ്ടെന്ന് ക്വട്ടേഷൻ നേതാവ് അർജുൻ ആയങ്കി കസ്റ്റംസിന് മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഷാഫിയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്.