ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമാകാൻ ആഗ്രഹമുണ്ടെന്ന് വെളിപ്പെടുത്തി നടൻ ജാക്കി ചാൻ. ബീജിംഗിൽ പാർട്ടി സംഘടിപ്പിച്ച പരിപാടിയിലാണ് ജാക്കിചാൻ ഇക്കാര്യം തുറന്നു പറഞ്ഞത്. ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗും വേദിയിലുണ്ടായിരുന്നു.
പാർട്ടിയുടെ മഹത്വം എനിക്കറിയാം. പറഞ്ഞത് നടപ്പാക്കുന്നവരാണ് പാർട്ടി. 100 വർഷത്തിനുള്ളിൽ നടപ്പാക്കുമെന്ന് പറഞ്ഞ വാഗ്ദാനങ്ങൾ കുറച്ച് ദശകങ്ങൾക്കുള്ളിൽ തന്നെ പാലിച്ചു. എനിക്ക് സിപിസി അംഗമാകാനുള്ള ആഗ്രഹമുണ്ടെന്നും ജാക്കിചാൻ പറഞ്ഞു
സിപിസി നിയോഗിച്ച ഉപദേശക സമിതിയായ ചൈനീസ് പീപ്പിൾസ് പൊളിറ്റിക്കൽ കോൺസുലേറ്റീവ് അംഗമാണ് ജാക്കിചാൻ. ഏറെക്കാലമായി കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അനുഭാവി കൂടിയാണ് താരം