ഇടുക്കിയിൽ മരം ഒടിഞ്ഞ് വീണ് തോട്ടം തൊഴിലാളിയായ സ്ത്രീ മരിച്ചു

 

ഇടുക്കി വണ്ടൻമേട്ടിൽ മരമൊടിഞ്ഞ് വീണ് തോട്ടം തൊഴിലാളിയായ സ്ത്രീ മരിച്ചു. അണക്കര സ്വദേശി ശകുന്തള(56)യാണ് മരിച്ചത്. രാവിലെ പത്ത് മണിയോടെയാണ് അപകടം നടന്നത്. സംഭവത്തിന് പിന്നാലെ ഉടനടി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.