എസ് എം എ ബാധിച്ച് മരിച്ച ഇമ്രാന് വേണ്ടി പിരിച്ച 15 കോടി എന്ത് ചെയ്തു; ചോദ്യവുമായി ഹൈക്കോടതി

സ്‌പൈനൽ മസ്‌കുലാർ അട്രോഫി എന്ന അപൂർവ രോഗം ബാധിച്ച് മരിച്ച കോഴിക്കോട് സ്വദേശിയായ ഇമ്രാൻ എന്ന ആറ് വയസ്സുകാരന് വേണ്ടി പിരിച്ച പണം എന്ത് ചെയ്തുവെന്ന് ഹൈക്കോടതി. പതിനഞ്ച് കോടി രൂപയാണ് ഇമ്രാന് വേണ്ടി പിരിച്ചത്. ഈ തുക എന്ത് ചെയ്തു എന്നറിയിക്കാൻ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് നിർദേശം നൽകി

 

കഴിഞ്ഞ ദിവസമാണ് ഇമ്രാൻ മരിച്ചത്. ജനിച്ചതു മുതൽ കുട്ടി വെന്റിലേറ്ററിലായിരുന്നു. ഈ കുട്ടിക്ക് വേണ്ടി പിരിച്ച പണം മറ്റ് കുട്ടികൾക്കായുള്ള ചികിത്സക്ക് ഉപയോഗിക്കാൻ സാധിക്കില്ലേയെന്നും കോടതി ചോദിച്ചു.