ചേലേമ്പ്ര: കൊവിഡ് ബാധിച്ച് മരിച്ച വയോധികയുടെ മൃതദേഹവുമായി എത്തിയ ആംബുലന്‍സ് പള്ളി ഖബര്‍സ്ഥാനിലേക്കുള്ള വഴിയില്‍ ഏതാനും പേര്‍ ചേര്‍ന്ന് തടഞ്ഞു. രാമനാട്ടുകര ചേലേമ്പ്ര പഞ്ചായത്തിലെ സ്പിന്നിംഗ് മില്ല് പ്രദേശത്ത് മരിച്ച വയോധികയെ അവരുടെ മഹല്ലായ രാമനാട്ടുകര മുനിസിപ്പാലിറ്റിയിലെ ചെമ്മല്‍ ജുമാ മസ്ജിദ് ഖബര്‍ സ്ഥാനിലേക്ക് ചേലേമ്പ്ര ഇത്‌ലാംകുന്ന് റോഡിലുടെ കൊണ്ടുപോകും വഴിയാണ് തടഞ്ഞത്.
ഖബര്‍ സ്ഥാനിലേക്കുള്ള വഴിയല്ലെന്നും കൊവിഡ് ബാധിച്ച് മരിച്ചവരെ ഇതുവഴി കൊണ്ട് പോകരുതെന്നുമാണ് വഴി തടഞ്ഞവരുടെ ആവശ്യം. കല്ലും മരത്തടിയും കൂട്ടിയിട്ട് വഴി അടയ്ക്കുകയും ചെയ്തു. സംഭവം സംഘര്‍ഷാവസ്ഥയിലേക്ക് നീങ്ങിയതോടെ പോലിസ് സ്ഥലത്തെത്തി ആംബുലന്‍സ് കടത്തിവിട്ടു.
പിന്നീട് തേലേമ്പ്രയിലെ വൈറ്റ്ഗാര്‍ഡിന്റെ നേതൃത്വത്തില്‍ മൃതദേഹം മറവ് ചെയ്തു. ദേശീയപാതക്കരികെയുള്ള പള്ളിയുടെ ഖബര്‍സ്ഥാനില്‍ മൃതദേഹം എത്തിക്കണമെങ്കില്‍ റോഡ് ചുറ്റിപ്പോകണമെന്നതാണ് ഇപ്പോഴത്തെ അവസ്ഥ.