കൊവിഡ് ബാധിച്ച് തൃശ്ശൂർ മെഡിക്കൽ കോളജിൽ മരിച്ച പട്ടാമ്പി സ്വദേശിയുടെ മൃതദേഹം ഏറ്റെടുക്കാനാളില്ല. പട്ടാമ്പി ഓങ്ങല്ലൂർ സ്വദേശി കോരനാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഇദ്ദേഹത്തിന്റെ മൃതദേഹം സംസ്‌കരിക്കുന്നതിൽ അനിശ്ചിതത്വം നിലനിൽക്കുകയാണ്
കോരന്റെ ഭാര്യയും മകളുമടക്കം ഏഴ് ബന്ധുക്കൾ കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിലാണ്. അടുത്ത ബന്ധുക്കൾ കൊവിഡ് ബാധിതരും മറ്റുള്ളവർ നിരീക്ഷണത്തിലുമായതിനാലാണ് കോരന്റെ മൃതദേഹം ഏറ്റെടുക്കാൻ ആളില്ലാതെ വന്നത്.
ഇക്കാര്യത്തിൽ ഇന്ന് തന്നെ തീരുമാനമുണ്ടാകുമെന്ന് പാലക്കാട് ജില്ലാ കലക്ടർ അറിയിച്ചു. പാലക്കാട് ജില്ലാ ഭരണകൂടം രേഖാമൂലം ആവശ്യപ്പെട്ടാൽ തൃശ്ശൂരിൽ തന്നെ സംസ്‌കാരം നടത്താനാണ് തീരുമാനം.