തൃശൂരിൽ ജൂലൈ അഞ്ചിന് മരിച്ച വീട്ടമ്മയ്ക്ക് കൊവിഡ് ;മൃതദേഹം സംസ്‌കരിച്ചത് കോവിഡ് പ്രോട്ടോകോൾ പാലിക്കാതെ

സംസ്ഥാനത്ത് ഇന്ന് രണ്ടാമതും കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു. തൃശൂരിൽ മരിച്ച വീട്ടമ്മയ്ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. തൃശൂർ അരിമ്പൂർ സ്വദേശിയായ വത്സലയ്ക്കാണ് കൊവിഡ്.

ജൂലൈ അഞ്ചിനാണ് വത്സല മരിച്ചത്. ഇവരുടെ ആദ്യ ട്രൂനാറ്റ് പരിശോധനാ ഫലം നെഗറ്റീവായിരുന്നു. പോസ്റ്റുമോർട്ടം നടപടിക്കിടെ ശേഖരിച്ച സ്രവ പരിശോധന ഫലമാണ് പൊസിറ്റീവായത്. എന്നാൽ മൃതദേഹം കൊവിഡ് പ്രോട്ടോകോൾ പാലിക്കതെയാണ് സംസ്‌കരിച്ചത്. മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടം പൂർത്തിയാക്കിയ ഡോക്ടർമാർക്ക് ഉൾപ്പെടെ ക്വാറന്റീൻ നിർദേശം നൽകിയിട്ടുണ്ട്.