കോവിഡിനിടെ പരിശീലനത്തിനായി സ്പോൺസർമാരെ ലഭിക്കുന്നില്ല, ബിഎംഡബ്ല്യു ഫേസ്ബുക്കിലൂടെ വിൽപനക്ക് വച്ച് ഇന്ത്യൻ സ്പ്രിന്റ് താരം ദ്യുതി ചന്ദ്

കോവിഡിനിടെ പരിശീലനത്തിനായി സ്പോൺസർമാരെ ലഭിക്കുന്നില്ല,
ബിഎംഡബ്ല്യു ഫേസ്ബുക്കിലൂടെ വിൽപനക്ക് വച്ച് ഇന്ത്യൻ സ്പ്രിന്റ് താരം ദ്യുതി ചന്ദ്

കാർ വിൽപ്പനക്ക് എന്ന തലക്കെട്ടോടെ സമൂഹമാധ്യമങ്ങളിൽ ദ്യുതിയുടെ പോസ്റ്റ് എത്തി നിമിഷങ്ങൾക്കകം താരം അത് ഡിലീറ്റ് ചെയ്യുകയും ചെയ്തു.

2015 ബിഎംഡബ്ല്യു 3 സീരിസിലെ കാറാണ് ദ്യുതിയുടെ പക്കലുള്ളത്. 30 ലക്ഷം രൂപയായിരുന്നു വില. ‘കോവിഡിനെ തുടർന്ന് എന്റെ പരിശീലനത്തിനായി സ്പോൺസർമാരെ ലഭിക്കുന്നില്ല. കോവിഡ് സൃഷ്ടിച്ച പ്രയാസങ്ങളെ തുടർന്നാണ് ഇത്’ ദ്യുതി കുറിച്ചു.

എനിക്ക് ഇപ്പോൾ പണത്തിന്റെ ആവശ്യമുണ്ട്. പരിശീലനത്തിനും ഡയറ്റ് നോക്കുന്നതിനും പണം കണ്ടെത്തുന്നതിനാണ് കാർ വിൽക്കാൻ ആലോചിച്ചത്. ടോക്യോ ഒളിംപിക്സിനായാണ് താനിപ്പോൾ പരിശീലനം നടത്തുന്നത്. സർക്കാർ വൃത്തങ്ങളെ സമീപിക്കുമ്പോൾ സാമ്പത്തിക ഞെരുക്കം നേരിടുന്നതായാണ് അവരും പറയുന്നത്.