‘നീയെന്റെ ബെറ്റര്‍ ഹാഫ് അല്ല, ബെസ്റ്റ് ഹാഫ് ആണ്’ ഭാര്യയ്ക്ക് ജന്മദിനാശംസകളുമായി ചാക്കോച്ചന്‍

ഭാര്യയ്ക്ക് ജന്മദിനാശംസകളുമായി നടന്‍ കുഞ്ചാക്കോ ബോബന്‍. ചാക്കോച്ചന്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ച ആശംസകള്‍ ശ്രദ്ധേയമാകുന്നു. ‘ഇന്നാണ് നിന്റെ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട ജന്മദിനം. നിന്റെ കൈയ്യില്‍ ഉള്ളത് ഏറ്റവും വിലപിടിപ്പുള്ള ഒരു സമ്മാനവും. ഇസഹാക്ക്! പക്ഷേ എനിക്ക് നിന്നോട് പറയാനുണ്ട്. നീയെന്റെ ബെറ്റര്‍ ഹാഫ് അല്ല, ബെസ്റ്റ് ഹാഫ് ആണ്.’ ആശംസകള്‍ നേര്‍ന്ന് താരം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

ചാക്കോച്ചനേയും ഭാര്യ പ്രിയയേയും മലയാളികള്‍ക്ക് ഏറെ ഇഷ്ടമാണ്. 14 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഇരുവര്‍ക്കും ഒരു കുഞ്ഞുണ്ടായത്. ഭാര്യ പ്രിയയും, മകന്‍ ഇസഹാക്കിനുമൊപ്പം കേക്ക് മുറിച്ചാണ് താരം ആഘോഷിച്ചത്. അന്ന് ചാക്കോച്ചന്‍ പങ്കുവച്ച ഇന്‍സ്റ്റാഗ്രാം കുറിപ്പും വൈറലായിരുന്നു.