ഒരു ക്വാറന്റൈന്‍ അപാരത; മക്കളുടെ പരീക്ഷണം; ഇന്ദ്രജിതിന്റെ പുതിയ ലുക്ക്

ക്വാറന്റൈന്‍ കാലത്ത് വീട്ടിലിരിക്കുമ്പോള്‍ ബോറടി മാറ്റാന്‍ താരങ്ങളെല്ലാം പുതിയ പുതിയ പരീക്ഷണങ്ങള്‍ നടത്തുകയാണ്. ഇവിടെയിതാ നടന്‍ ഇന്ദ്രജിത് മക്കളുടെ പുതിയ പരീക്ഷണത്തിന് നിന്ന് കൊടുത്തിരിക്കുകയാണ്. മക്കളായ പ്രാര്‍ഥനയും നക്ഷത്രയും ചേര്‍ന്ന് ഇന്ദ്രജിത്തിന്റെ തലമുടിയില്‍ ഒരു പരീക്ഷണം നടത്തി. ബാര്‍ബര്‍ ഷോപ്പുകളും ബ്യൂട്ടി പാര്‍ലറുകളും അടച്ചുപൂട്ടിയ സ്ഥിതിക്ക് ഇന്ദ്രന്‍ മക്കളുടെ ‘ലീല’കള്‍ക്ക് മുമ്പില്‍ മിണ്ടാതിരുന്നു. ഒടുവില്‍ തല മൊട്ടയടിച്ച രൂപത്തിലുള്ള തന്റെ പുതിയ ചിത്രം സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചു. ചിത്രത്തില്‍ അച്ഛനൊപ്പം സെല്‍ഫിയ്ക്ക് പോസ് ചെയ്ത് കുട്ടി ‘ബാര്‍ബര്‍മാരു’മുണ്ട്. പുതിയ ഹെയര്‍സ്റ്റൈല്‍ തകര്‍പ്പനായിട്ടുണ്ടെന്നാണ് കാളിദാസ്, സുപ്രിയ, പേര്‍ളി മാണി, സുദേവ് നായര്‍, ആഷിക് അബു, രഞ്ജിനി ജോസ്, വിജയ് യേശുദാസ് എന്നിവര്‍ കമന്റ് ചെയ്തത്. നാട്ടിലെത്തിയിട്ടുവേണം പൃഥ്വിയുടെ താടി ഇതുപോലെയാക്കാനെന്നു സുപ്രിയയുടെ വക കമന്റ്.