കൊറോണ ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് പകർച്ച വ്യാധി തടയാൻ പുതിയ ഓർഡിൻസ് പുറത്തിറക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൊതുജനങ്ങളും ഗ്രൂപ്പുകളുടെയും പരിപാടികൾ തടയാൻ സർക്കാരിന് അധികാരം നൽകുന്ന ഓർഡിനൻസാണ് പുറത്തിറക്കുക.
കൊവിഡ് മരുന്ന് വാങ്ങാൻ ടെൻഡർ ഒഴിവാക്കാനും ഇന്ന് ചേർന്ന് അവലോകന യോഗത്തിൽ തീരുമാനമായി. അതേസമയം സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കാനും തീരുമാനിച്ചു. വീട്ടിൽ നിന്ന് പുറത്ത് ഇറങ്ങുന്നവർ ഐ ഡി കാർഡ് അല്ലെങ്കിൽ പാസ് കയ്യിൽ വെക്കണം. ഒഴിച്ചു കൂടാൻ പറ്റാത്ത സ്ഥിതിയിൽ മാത്രമേ പുറത്തിറങ്ങാൻ പാടുള്ളൂ
വീട്ടിൽ ആരും പട്ടിണി കിടക്കുന്ന സ്ഥിതി ഒഴിവാക്കും. ഭക്ഷണം, തദ്ദേശ സ്ഥാപനം ഉറപ്പാക്കണം. പഞ്ചായത്ത് തോറും കമ്മ്യൂണിറ്റി കിച്ചൻ ഉണ്ടാക്കണം. പഞ്ചായത്തുകൾ കണക്ക് ശേഖരിക്കണം. ഭക്ഷണം വേണ്ടവർക്ക് വിളിച്ചു പറയാൻ ഒരു ഫോൺ നമ്പർ ഉണ്ടാക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.