കൊവിഡ് 19 : യുഎഇയില്‍ ഷോപ്പിംഗ് കേന്ദ്രങ്ങള്‍ അടയ്ക്കാന്‍ തീരുമാനം
കൊവിഡ് 19 വൈറസ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ യുഎഇ സുരക്ഷ നടപടികള്‍ കൂടുതല്‍ ശക്തമാക്കുന്നു. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി യുഎഇയില്‍ ഷോപ്പിംഗ് കേന്ദ്രങ്ങള്‍ അടയ്ക്കാന്‍ തീരുമാനം. 48 മണിക്കൂറിനുള്ളില്‍ അവശ്യ വസ്തുക്കള്‍ കിട്ടുന്ന കടകളും, ഫാര്‍മസികളും ഒഴികെ എല്ലാ കടകളും അടയ്ക്കും. രാജ്യത്തെ എല്ലാ വിമാന സര്‍വീസുകളും നിര്‍ത്തുമെന്നും അധികൃതര്‍ അറിയിച്ചു. കാര്‍ഗോ വിമാനങ്ങളും, രക്ഷാ പ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്ന വിമാനങ്ങള്‍ മാത്രം സര്‍വീസ് നടത്തും.