ആലപ്പുഴ: കിഴക്കൻ മേഖലയിൽ മഴ ശക്തിപ്രാപിച്ചതോടെ അപ്പർ കുട്ടനാടിന്റെ വിവിധ മേഖലകളിൽ ജലനിരപ്പ് ഉയർന്നു. തലവടി, എടത്വ, മുട്ടാർ മേഖലകളിലാണ് വെള്ളപ്പൊക്ക ഭീഷണി. ഇവിടങ്ങളിൽ പലയിടത്തും വെള്ളക്കെട്ട് രൂക്ഷമാണ്. പമ്പ, മണിമലയാറുകളിൽ ജലനിരപ്പ് ഉയർന്നേക്കുമെന്നാണ് മുന്നറിയിപ്പ്.
മഴ ഇനിയും ശക്തമായാൽ പലയിടത്തും വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ട്. അതിനാൽ ജില്ലാ ഭരണകൂടം മുന്നൊരുക്കങ്ങൾ തുടങ്ങിയിട്ടുണ്ട്. വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്നും ആളുകളെ മാറ്റിപ്പാർപ്പിക്കും.