തലശേരി: മലബാര്‍ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ നിര്‍ധനരായ പെണ്‍കുട്ടികള്‍ക്ക് പഠനത്തിന് മൊബൈല്‍ ടാബ്ലെറ്റുകള് നല്കുന്ന പദ്ധതിയില്‍ ധര്‍മ്മടം മണ്ഡലത്തില്‍ വിതരണം ചെയ്യുന്നതിനുള്ള ടാബ്ലെറ്റുകള് മുഖ്യമന്ത്രിക്ക് കൈമാറി. മുഖ്യമന്ത്രി പിണറായി വിജയന് മലബാര്‍ ഗ്രൂപ്പ് ചെയര്മാന് എം.പി. അഹമ്മദില്‍ നിന്ന് ടാബ്ലെറ്റുകള് ഏറ്റുവാങ്ങി. മുഖ്യമന്ത്രിയുടെ വസതിയില്‍ നടന്ന ചടങ്ങില്‍ മലബാര്‍ ഗ്രൂപ്പ് കോര്‍പ്പറേറ്റ് ഹെഡ് (ഇന്‍വെസ്റ്റര്‍ റിലേഷന്‍സ്) ആര്. അബ്ദുള്‍ ജലീല്‍, തലശേരി ഷോറൂം ഹെഡ് ഷമീര്‍ അത്തോളി എന്നിവര്‍ പങ്കെടുത്തു.
മലബാര്‍ ഗ്രൂപ്പിന്റെ സ്ത്രീശാക്തീകരണ പദ്ധതിയുടെ ഭാഗമായാണ് സംസ്ഥാനത്ത് പെണ്‍കുട്ടികള്‍ക്ക് മൊബൈല്‍ ടാബ്ലെറ്റ് വിതരണ പദ്ധതി നടപ്പാക്കുന്നുണ്ട്. 140 നിയമസഭാ മണ്ഡലങ്ങളിലും എംഎല്‍എമാര്‍ വഴിയാണ് അര്‍ഹരായ പെണ്‍കുട്ടികളെ കണ്ടെത്തി മൊബൈല്‍ ടാബ്ലെറ്റുകള് വിതരണം ചെയ്യുന്നത്. സംസ്ഥാനത്ത് 2500ഓളം ടാബ്ലെറ്റുകള് വിതരണം ചെയ്യും. ഇപ്പോള്‍ മലബാര്‍ ഗ്രൂപ്പ് നടപ്പിലാക്കുന്ന വിദ്യാഭ്യാസ സഹായപദ്ധതിയ്ക്ക് പുറമെ സംസ്ഥാനത്ത് ടാബ്ലെറ്റുകള് ലഭിച്ചവരില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന മിടുക്കികളായ 140 വിദ്യാർഥിനികള്‍ക്ക് പ്ലസ് ടു മുതല്‍ തുടര്‍പഠനത്തിന് സഹായം നല്‍കുമെന്ന് ചെയര്മാന് എം.പി. അഹമ്മദ് അറിയിച്ചു. പ്രൊഫഷണല്‍ കോഴ്സ് ഉള്‍പ്പടെയുള്ള ഉന്നത വിദ്യാഭ്യാസത്തിനാണ് സ്കോളര്‍ഷിപ്പ് ലഭ്യമാകുക. ഓരോ നിയമസഭാ മണ്ഡലത്തില്‍ നിന്നും ഓരോ വിദ്യാർഥിനിയെ ഈ പദ്ധതിയുടെ ആനുകൂല്യത്തിനായി തെരഞ്ഞെടുക്കും.
മലബാര്‍ ഗ്രൂപ്പിന്റെ സാമൂഹ്യ പ്രതിബദ്ധതാ പദ്ധതിയുടെ ഭാഗമായാണ് പെണ്‍കുട്ടികള്‍ക്ക് മൊബൈല്‍ ടാബ്ലെറ്റ് നല്കുന്ന പദ്ധതി ആവിഷ്കരിച്ചത്. സ്ത്രീശാക്തീകരണത്തിന് മുന്‍തൂക്കം നല്‍കിക്കൊണ്ടുള്ള നിരവധി പദ്ധതികള്‍ മലബാര്‍ ഗ്രൂപ്പ് നടപ്പാക്കുന്നുണ്ട്. സ്ത്രീകളോടുള്ള ആദരവ് പ്രകടമാക്കിക്കൊണ്ടാണ് ടാബ്ലെറ്റുകള് നല്‍കുന്നത്. പെണ്‍കുട്ടികള്‍ക്കുള്ള വിദ്യാഭ്യാസ സ്കോളര്‍ഷിപ്പിനായി മലബാര്‍ ഗ്രൂപ്പ് ഇതിനകം 10 കോടിയോളം രൂപ ചെലവഴിച്ചിട്ടുണ്ട്. മലബാര്‍ ഗ്രൂപ്പിന്റെ ലാഭത്തിന്റെ അഞ്ച് ശതമാനം വിവിധ സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവെക്കുന്നുണ്ട്. ഇന്ത്യയില്‍ 134 കോടിയോളം രൂപ ഇതിനകം ചെലവഴിച്ചിട്ടുണ്ട്.