മുട്ടിൽ മരം മുറിക്കേസ് അട്ടിമറി: പ്രതികളും സാജനും തമ്മിലുള്ള ഫോൺ സംഭാഷണം പുറത്ത്

 

മുട്ടിൽ മരം മുറിക്കേസ് അട്ടിമറിക്കാൻ ശ്രമിച്ചതിന്റെ തെളിവുകൾ പുറത്ത്. പ്രതികളായ ആന്റോ അഗസ്റ്റിൻ, റോജി അഗസ്റ്റിൻ എന്നിവർ ഫോറസ്റ്റ് കൺസർവേറ്റർ എൻ ടി സാജൻ, മാധ്യമപ്രവർത്തകൻ ദീപക് ധർമടം എന്നിവരുമായി സംസാരിച്ചതിന്റെ ഫോൺ രേഖകളാണ് പുറത്തുവന്നിരിക്കുന്നത്. ഗൂഢാലോചന സംബന്ധിച്ചുള്ള അന്വേഷണ റിപ്പോർട്ടിനെ സാധൂകരിക്കുന്ന പ്രധാനപ്പെട്ട തെളിവുകളാണ് ഫോൺവിളി രേഖകൾ

സാജനും പ്രതികളും തമ്മിൽ 86 തവണ സംസാരിച്ചു. മാധ്യമ പ്രവർത്തകൻ ദീപക് ധർമടം 107 തവണ പ്രതികളെ വിളിച്ചിട്ടുണ്ട്. മരംമുറി കേസ് അട്ടിമറിക്കാൻ സാജനും ദീപക് ധർമടവും സംസാരിച്ചതായും വനംവകുപ്പിന്റെ റിപ്പോർട്ടിലുണ്ടായിരുന്നു.

കേസ് മറയ്ക്കാനും മരം മുറി കണ്ടെത്തിയ ഉദ്യോഗസ്ഥനെ കുടുക്കാനുമായി മറ്റൊരു വ്യാജക്കേസ് ഉണ്ടാക്കുകയായിരുന്നു. ഇതുസംബന്ധിച്ചുള്ള വ്യാജ വാർത്തകൾ പുറത്തുവന്നിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.