മുട്ടിൽ മരംമുറി സംഭവത്തിൽ വീഴ്ച വരുത്തിയ മുതിർന്ന വനം ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകുമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ. ഐഎഫ്എസ് ഉദ്യോഗസ്ഥർക്കെതിരെ നേരിട്ട് നടപടിയെടുക്കാൻ വനംവകുപ്പിന് സാധിക്കില്ല. നടപടിക്രമങ്ങൾ പാലിക്കണം
ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ കാലതാമസം ഉണ്ടാകുന്നതിൽ സംശയം വേണ്ട. തെറ്റുചെയ്തവർക്ക് ശിക്ഷ ഉറപ്പാക്കും. കുറ്റം ചെയ്യാത്തവർ ക്രൂശിക്കപ്പെടില്ല. കർഷകർക്ക് മരംമുറി സംബന്ധിച്ചുള്ള അവ്യക്തത നീക്കും. അതിന് പുതിയ ഉത്തരവോ നിയമ നിർമാണമോ വേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു.