മറ്റ് എന്ത് ആവശ്യവും പരിഗണിക്കാം: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന് കേന്ദ്ര കൃഷിമന്ത്രി
ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന നിലപാടിലുറച്ച് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമാര്‍. മൂന്ന് കാര്‍ഷിക നിയമങ്ങളും കേന്ദ്രസര്‍ക്കാര്‍ പിന്‍വലിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. മറ്റ് എന്ത് ആവശ്യമുണ്ടെങ്കിലും പരിഗണിക്കാമെന്നും തോമാര്‍ അറിയിച്ചു. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുക എന്നതല്ലാതെ മറ്റ് എന്തെങ്കിലും ആശയങ്ങളുണ്ടെങ്കില്‍ മുന്നോട്ട് വരാമെന്നും കേന്ദ്രസര്‍ക്കാര്‍ എല്ലായ്‌പ്പോഴും ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും കൃഷിമന്ത്രി വ്യക്തമാക്കി. പ്രതിഷേധം അവസാനിപ്പിക്കാന്‍ സമരക്കാര്‍ തയ്യാറാകണമെന്നും ചര്‍ച്ചയിലൂടെ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ കര്‍ഷക സംഘടനകള്‍ ശ്രമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം, പ്രശ്‌ന പരിഹാരം…