ദിവസങ്ങൾക്ക് മുമ്പ് സമൂഹ മാധ്യമങ്ങളിൽ താരമായി മാറിയ വനിതാ എസ് ഐയായിരുന്നു ആനി ശിവ. ജീവിത സാഹചര്യങ്ങളോട് പൊരുതി പോലീസ് ഉദ്യോഗസ്ഥയായി മാറിയ ആനി ശിവയെ അധിക്ഷേപിച്ച് ഹൈക്കോടതി അഭിഭാഷക സംഗീത ലക്ഷ്മണ ഫേസ്ബുക്കിലിട്ട കുറിപ്പ് വലിയ വിവാദമായി മാറിയിരുന്നു. ആനിയെ നിരന്തരം ഇവർ വ്യക്തിപരമായി അധിക്ഷേപിക്കുകയായിരുന്നു. സംഭവത്തിൽ പോലീസ് കേസെടുത്തു
ആനി ശിവയുടെ പരാതിപ്രകാരം കൊച്ചി സെൻട്രൽ പോലീസാണ് കേസെടുത്തത്. ഐടി ആക്ട് അടക്കം ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസ്. ആനി ശിവക്ക് പുറമെ നിരവധി സ്ത്രീകളും സംഗീത ലക്ഷ്മണക്കെതിരെ കൊച്ചി സെൻട്രൽ പോലീസ് സ്‌റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.