ഡോളർ കടത്ത് കേസുമായി ബന്ധപ്പെട്ട് അഭിഭാഷകയായ ദിവ്യ കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ ഹാജരായി. ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് ലഭിച്ച മുറയ്ക്കാണ് ഹാജരായത്. കരമന സ്വദേശിയാണ് ദിവ്യ
ദിവ്യയുടെ പേരിൽ ഒമ്പത് സിം കാർഡുകളാണുള്ളത്. ഇവ നൽകിയത് ആർക്കെന്നാണ് കസ്റ്റംസ് അന്വേഷിക്കുന്നത്. ഈ സിം കാർഡുകളിൽ നിന്ന് സ്വപ്നക്ക് നിരന്തരം കോളുകൾ വന്നതായി കണ്ടെത്തിയിരുന്നു.
ദിവ്യയെ ചോദ്യം ചെയ്യുന്നതിന്റെ വിശദാംശങ്ങൾ എൻഐഎയും ആവശ്യപ്പെട്ടിട്ടുണ്ട്. എൻഐഎ ഡിവൈഎസ്പി രാധാകൃഷ്ണ പിള്ള കസ്റ്റംസ് ഓഫീസിൽ എത്തിയിട്ടുണ്ട്.