വണ്ടിപ്പെരിയാറിൽ ആറ് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം കെട്ടിത്തൂക്കി കൊന്ന കേസിലെ പ്രതി അർജുനെ പോലീസ് കസ്റ്റഡിയിൽ വിട്ടു. ജൂലൈ പതിമൂന്ന് വരെയാണ് പ്രതിയെ കസ്റ്റഡിയിൽ വിട്ടത്. പത്ത് ദിവസത്തെ കസ്റ്റഡി അപേക്ഷയാണ് പോലീസ് നൽകിയത്. എന്നാൽ 13ന് വൈകുന്നേരം അഞ്ച് മണി വരെ കോടതി സമയം നൽകുകയായിരുന്നു
ജൂൺ 30നാണ് ചുരുക്കുളം എസ്‌റ്റേറ്റ് ലയത്തിനുള്ളിൽ കുട്ടിയെ ഇയാൾ പീഡിപ്പിച്ച ശേഷം കെട്ടിത്തൂക്കി കൊന്നത്. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ കുട്ടി പീഡനത്തിന് ഇരയായെന്ന് വ്യക്തമായതോടെയാണ് പോലീസ് അർജുനെ പിടികൂടിയത്. രണ്ട് വർഷത്തോളമായി കുട്ടിയെ പീഡിപ്പിച്ച് വരികയാണെന്നും ഇയാൾ മൊഴി നൽകിയിരുന്നു.