വഞ്ചനാ കേസിൽ നടി സണ്ണി ലിയോണിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. നടി നൽകിയ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. അതേസമയം സണ്ണി ലിയോണിനെ ചോദ്യം ചെയ്യുന്നതിന് തടസ്സമില്ലെന്നും കോടതി വ്യക്തമാക്കി
വിവിധ പരിപാടികളിൽ പങ്കെടുക്കാമെന്ന് പറഞ്ഞ് 29 ലക്ഷം രൂപ നടി വാങ്ങി വഞ്ചിച്ചുവെന്നാണ് പരാതി. പെരുമ്പാവൂർ സ്വദേശി ഷിയാസാണ് പരാതി നൽകിയത്. കേസിൽ സണ്ണി ലിയോണിനെ കൊച്ചി ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു
എന്നാൽ സംഘാടകരുടെ പിഴവിനെ തുടർന്നാണ് പരിപാടി നടക്കാതിരുന്നതെന്നാണ് നടി മുൻകൂർ ജാമ്യാപേക്ഷയിൽ പറയുന്നത്.