എം ശിവശങ്കറിനെ ഇന്ന് കസ്റ്റംസ് ചോദ്യം ചെയ്യും. കാക്കനാട് ജില്ലാ ജയിലിൽ എത്തി രാവിലെ 10 മുതൽ വൈകുന്നേരം 5 മണിവരെ ചോദ്യം ചെയ്യാനാണ് അനുമതി. ഇതിനിടയിൽ അഭിഭാഷകനുമായി ബന്ധപ്പെട്ടാൻ ശിവശങ്കറിന് അനുമതി നൽകണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.
രണ്ട് മണിക്കൂറിലധികം ചോദ്യം ചെയ്യുകയാണെങ്കിൽ അരമണിക്കൂർ ഇടവേള നൽകണം. ഇഡി കേസിലാണ് ശിവശങ്കർ റിമാൻഡിൽ കഴിയുന്നത്. സ്വർണക്കടത്ത്, ഡോളർ കടത്ത് കേസുകളിലാണ് കസ്റ്റംസ് ചോദ്യം ചെയ്യുന്നത്. തുടർന്ന് പ്രതി ചേർത്ത് അറസ്റ്റ് രേഖപ്പെടുത്താനാണ് നീക്കം.
രണ്ട് കേസിലും പ്രതി ചേർക്കാൻ അനുമതി ലഭിച്ചാൽ അറസ്റ്റിലേക്ക് കടക്കും. ഇ ഡി കേസിൽ ശിവശങ്കറിന് ജാമ്യം ലഭിച്ചാലും കസ്റ്റംസ് കേസിൽ അറസ്റ്റ് ചെയ്യാനാണ് നീക്കം നടക്കുന്നത്.