സുൽത്താൻ ബത്തേരി ബീനാച്ചിയിൽ ടിപ്പറും – കാറും കൂട്ടിയിടിച്ച് കാർയാത്രികന് പരുക്കേറ്റു
കണ്ണൂർ ഇരിക്കൂർ സ്വദേശി പാറമേൽ ഷൗക്കത്തലി (43) ആണ് പരുക്കേറ്റത്. തലക്ക് സാരമായി പരുക്കേറ്റ ഷൗക്കത്തലിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ദേശീയ പാത 766 ൽ ബീനാച്ചിയിൽ വച്ച് രാത്രി 9 മണിയോടെയാണ് അപകടം.