കോവിഡിൽ ഒന്നാം സ്ഥാനം വിട്ടുകൊടുക്കാതെ മുന്നോട്ട് കുതിക്കുന്ന കേരളം
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ കോവിഡ് പ്രതിരോധം പാളിയെന്ന ആരോപണങ്ങളെ സാധൂകരിക്കുന്നതാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. രോഗ വ്യാപനത്തിൽ രാജ്യത്തെ ഏറ്റവും മോശം അവസ്ഥയിലാണ് സംസ്ഥാനമുള്ളത്. കോവിഡിന്റെ തുടക്കകാലത്ത് ഇന്ത്യയിൽ തന്നെ മാതൃകയായിരുന്നു കേരളം. കേരളത്തെ വാഴ്ത്തി അന്താരാഷ്‌ട്ര മാധ്യമങ്ങൾ വരെ രംഗത്ത് വന്നിരുന്നു. കോവിഡിനെ പ്രതിരോധിക്കുന്ന കാര്യത്തിൽ അന്നത്തെ ആരോഗ്യമന്ത്രിയായിരുന്ന കെ കെ ശൈലജ മികച്ച വിജയം നേടിയിരുന്നു. മാധ്യമങ്ങളും ജനങ്ങളും ലോകാരോഗ്യ സംഘടനയും കേരളത്തിന്റെ പ്രതിരോധ പ്രവർത്തനത്തെ പുകഴ്ത്തിയിരുന്നു. എന്നാൽ, ഒന്നാം പിണറായി സർക്കാരിന്റെ ഭരണം അവസാനിച്ച്…