മൈസൂരിൽ കോളജ് വിദ്യാർഥിനിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ ശേഷം കുറ്റിക്കാട്ടിൽ തള്ളി

 

മൈസൂർ ചാമുണ്ഡി ഹിൽസിൽ കോളജ് വിദ്യാർഥിനിയെ ആറ് പേർ ചേർന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കി. സുഹൃത്തിനൊപ്പം ബൈക്കിൽ ചാമുണ്ഡി ഹിൽസ് കാണാനെത്തിയതായിരുന്നു പെൺകുട്ടി. ബൈക്ക് തടഞ്ഞുനിർത്തിയ ശേഷം സുഹൃത്തിനെ അടിച്ചുവീഴ്ത്തിയാണ് പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്.

ബലാത്സംഗത്തിന് ശേഷം പെൺകുട്ടിയെ കുറ്റിക്കാട്ടിൽ ഉപേക്ഷിക്കുകയും ചെയ്തു. മൈസൂർ സ്വകാര്യ കോളജിലെ വിദ്യാർഥിനിയാണ് പീഡിപ്പിക്കപ്പെട്ടത്. പ്രദേശവാസികളാണ് കുട്ടിയെയും സുഹൃത്തിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.