കൊല്ലം പുനലൂരിൽ കോളജ് വിദ്യാർഥിനിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കൊല്ലം പുനലൂരിൽ പിജി വിദ്യാർഥിനിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കരവാളൂർ വെഞ്ചേമ്പ് വേലംകോണം സരസ്വതി വിലാസത്തിൽ ഉത്തമന്റെയും സരസ്വതിയുടെയും മകൾ ആതിരയാണ്(22) മരിച്ചത്. ചെമ്പഴന്തി എസ് എൻ കോളജിലെ അവസാന വർഷ പിജി വിദ്യാർഥിനിയാണ്

ജോലിക്ക് പോയിരുന്ന അമ്മ വീട്ടിലെത്തിയപ്പോഴാണ് ആതിരയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.