എറണാകുളം വേങ്ങൂർ പഞ്ചായത്ത് അംഗത്തെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പതിനൊന്നാം വാർഡ് അംഗമായ സജി പി(55)യെയാണ് മരിച്ച നിലയിൽ കണ്ടത്. വീട്ടിനുള്ളിലാണ് സജിയെ തൂങ്ങിയ നിലയിൽ കണ്ടത്.
മരണകാരണം വ്യക്തമല്ല. എൽ ഡി എഫ് സ്ഥാനാർഥിയായാണ് സജി മത്സരിച്ച് ജയിച്ചത്. പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.