എസ്എസ്എല്‍സി പരീക്ഷയുടെ പുതിയ സമയക്രമം പ്രഖ്യാപിച്ചു

തിരുവനന്തപുരം: ഈ വര്‍ഷത്ത എസ്എസ്എല്‍സി പരീക്ഷയുടെ പുതിയ സമയക്രമം പ്രഖ്യാപിച്ചു. നേരത്തേ പ്രഖ്യാപിച്ചതു പോലെ മാര്‍ച്ച് പതിനേഴിന് തന്നെയാണ് പരീക്ഷകള്‍ ആരംഭിക്കുന്നത്. ഉച്ചയ്ക്ക് 1.40 മുതലാണ് പരീക്ഷ ആരംഭിക്കുന്നത്. മാര്‍ച്ച് 17ന് ഉച്ചയ്ക്ക് 1.40 മുതല്‍ 3.30 വരെ ഒന്നാംഭാഷ -പാര്‍ട്ട് 1: മലയാളം, തമിഴ്, കന്നട, ഉറുദു, ഗുജറാത്തി, അഡീ. ഇംഗ്ലീഷ്, അഡീ. ഹിന്ദി, സംസ്‌കൃതം (അക്കാഡമിക്), സംസ്‌കൃതം ഓറിയന്‍ല്‍ – ഒന്നാം പേപ്പര്‍ (സംസ്‌കൃത സ്‌കൂളുകള്‍ക്ക്), അറബിക് (അക്കാഡമിക്) അറബിക് ഓറിയന്റല്‍ – ഒന്നാം…

Read More

ജോമോൻ ടി ജോണും നടി ആൻ അഗസ്റ്റിനും വേർപിരിയുന്നു

കൊച്ചി:ഛായാഗ്രാഹകൻ ജോമോൻ ടി ജോണും ചലച്ചിത്രതാരം ആൻ അഗസ്റ്റിനും വേർപിരിയുന്നു. ജോമോൻ ടി ജോൺ തന്നെയാണ് വാർത്ത സ്ഥിരീകരിച്ചത്. ചലച്ചിത്ര താരമായ അഗസ്റ്റിന്റെ മകളായ ആന്‍ അഗസ്റ്റിനുമായി 2014 ആയിരുന്നു ജോമോൻ ടി ജോണിന്റെ വിവാഹം.ഏഴ് വർഷത്തെ ദാമ്പത്യ ജീവിതത്തിനാണ് ഇപ്പോൾ തിരശീല വീഴുന്നത്. ഒരുമിച്ച് ജീവിക്കാന്‍ സാധിക്കില്ല എന്ന് രണ്ടുപേർക്കും ബോധ്യപ്പെട്ട സാഹചര്യത്തിലാണ് വേർപിരിയാൻ തീരുമാനിച്ചതെന്നാണ് പുറത്തു വരുന്ന വിവരം. വിവാഹ മോചനം ആവശ്യപ്പെട്ടു കൊണ്ടുള്ള ഹർജി ജോമോൻ ടി ജോണാണ് കോടതിയിൽ സമർപ്പിച്ചത്. ചേര്‍ത്തല…

Read More

വിമാനാപകടത്തില്‍ പരിക്കേറ്റ യുവാവിന് ആശ്വാസമായി; ദക്ഷിണേന്ത്യയിലെ ആദ്യ കണങ്കാല്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയ മിംസില്‍

കോഴിക്കോട്: ദക്ഷിണേന്ത്യയിലെ ആദ്യ കണങ്കാല്‍ (Talus) മാറ്റിവെക്കല്‍ ശസ്ത്രക്രിയ കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ വിജയകരമായി പൂര്‍ത്തിയായി. കരിപ്പൂര്‍ വിമാനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ വയനാട് സ്വദേശി നൗഫലിനാണ് അപൂര്‍വ്വ ശസ്ത്രക്രിയ നിര്‍വ്വഹിച്ചത്. ഇന്ത്യയിലെ തന്നെ രണ്ടാമത്തെ കണങ്കാല്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയ എന്ന പ്രത്യേകതയും ഇതിനുണ്ട്. ശരീരമാസകലം അതീവ ഗുരുതരമായി പരിക്കേറ്റ നിലയിലായിരുന്നു നൗഫലിനെ ആസ്റ്റര്‍ മിംസിലെത്തിച്ചത്. ഓര്‍ത്തോപീഡിക് സര്‍ജറിയും പ്ലാസ്റ്റിക് സര്‍ജറിയും ഉള്‍പ്പെടെ നിരവധിയായ ശസ്ത്രക്രിയകളിലൂടെയാണ് നൗഫലിന്റെ ജീവന്‍ രക്ഷിച്ചത്. അതീവ ഗൗരവതരമായ ഈ പരിക്കുകള്‍ക്കെല്ലാം പുറമെയാണ് നൗഫലിന്റെ…

Read More

തീയറ്ററുകൾ ഭരിക്കാൻ അവൻ വരുന്നു; കെ ജി എഫ് 2 റിലീസ് തീയതി പ്രഖ്യാപിച്ചു

ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് യാഷ് നായകനായി എത്തുന്ന കെ ജി എഫ് 2ന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ജൂലൈ 16ന് ചിത്രം തീയറ്ററുകളിൽ എത്തുമെന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചിരിക്കുന്നത്. കേരളത്തിൽ പൃഥ്വിരാജ് പ്രൊഡക്ഷൻസ് ആണ് ചിത്രത്തിന്റെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്. ജനുവരി 7ന് ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടിരുന്നു. 16.3 കോടിയിലേറെ കാഴ്ചക്കാരാണ് യൂട്യൂബിൽ ടീസറിന് ലഭിച്ചത്. കന്നഡക്ക് പുറമെ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, ഭാഷകളിലും ചിത്രമെത്തും. ചിത്രത്തിലെ പ്രതിനായകനായ അധീര ആയി എത്തുന്നത് സഞ്ജയ് ദത്താണ്.

Read More

കാശ്മീരിലെ അവന്തിപോരയിൽ ഏറ്റുമുട്ടൽ; മൂന്ന് ഭീകരവാദികളെ കൊലപ്പെടുത്തി

ജമ്മു കാശ്മീരിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ മൂന്ന് ഭീകരവാദികൾ കൊല്ലപ്പെട്ടു. അവന്തിപോരയിലാണ് ഏറ്റുമുട്ടൽ നടന്നത്. അവന്തിപോരയിലെ ട്രാൽ ഏരിയയിലെ മണ്ടൂരയിലാണ് ഏറ്റുമുട്ടൽ നടന്നത്. പോലീസും സുരക്ഷാ സേനയും നടത്തിയ സംയുക്ത ഓപറേഷനൊടുവിലാണ് ഭീകരവാദികളെ വധിച്ചത്. മേഖലയിൽ ഭീകരർ ഒളിച്ചിരിക്കുന്നുവെന്ന രഹസ്യ വിവരത്തെ തുടർന്നാണ് സുരക്ഷാ സേനയെത്തിയത്. തുടർന്ന് ഏറ്റുമുട്ടൽ നടക്കുകയായിരുന്നു.

Read More

ഡൽഹിയിലെ ഇസ്രായേൽ എംബസിക്ക് സമീപം സ്‌ഫോടനം; വാഹനങ്ങൾ തകർന്നു

ഡൽഹിയിൽ ഇസ്രായേൽ എംബസിക്ക് സമീപത്ത് സ്‌ഫോടനം. അബ്ദുൽകലാം റോഡിലെ നടപ്പാതയിലാണ് സ്‌ഫോടനം നടന്നത്. വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. സ്‌ഫോടനത്തിൽ അഞ്ച് കാറുകളുടെ ചില്ലുകൾ തകർന്നു. എംപിമാർ അടക്കമുള്ളവർ താമസിക്കുന്ന മേഖലയാണിത്. ഇസ്രായേൽ എംബസി അടക്കം സ്ഥിതി ചെയ്യുന്നതിനാൽ ഈ മേഖല എപ്പോഴും കനത്ത സുരക്ഷാ വലയത്തിലാകും. വിജയ് ചൗക്കിൽ നിന്ന് രണ്ട് കിലോമീറ്റർ ദൂരത്തിലാണ് സ്‌ഫോടനമുണ്ടായത്. രാഷ്ട്രപതി രാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്രമോദിയും വിജയ് ചൗക്കിലുള്ളപ്പോഴാണ് സ്‌ഫോടനം നടന്നതും നടപ്പാതയിൽ ഉപേക്ഷിച്ച ഐഇഡിയാണ് പൊട്ടിത്തെറിച്ചതെന്ന് കരുതുന്നു. സ്‌ഫോടനത്തിന്…

Read More

കാർഷിക നിയമ ഭേദഗതിക്കെതിരെ വൻ സമരത്തിനൊരുങ്ങി ആർ ജെ ഡി

കാർഷിക നിയമ ഭേദഗതിക്കെതിരെ സമരത്തിനൊരുങ്ങി ആർ ജെ ഡി. നിയമഭേദഗതിക്കെതിരെ മനുഷ്യചങ്ങല തീർക്കാൻ ആർ ജെ ഡി തീരുമാനിച്ചു. ഇതിനായി ജില്ലാ അടിസ്ഥാനത്തിൽ കമ്മിറ്റികൾ രൂപീകരിച്ചിട്ടുണ്ട്. കാർഷിക നിയമങ്ങൾ രാജ്യത്തെ 80 ശതമാനം ജനങ്ങളെയും ബാധിക്കുമെന്ന് ആർ ജെ ഡി നേതാവ് തേജസ്വി യാദവ് പറഞ്ഞു. മഹാസഖ്യം കർഷകരോടൊപ്പം ഉറച്ചുനിൽക്കുമെന്നും തേജസ്വി അറിയിച്ചു. ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ സംസ്ഥാന രാഷ്ട്രീയത്തിൽ കൂടുതൽ ശക്തി തെളിയിക്കുക എന്ന ലക്ഷ്യമാണ് മഹാസഖ്യത്തിനുള്ളത്. ഇതിന്റെ ഭാഗമായാണ് മനുഷ്യ ചങ്ങല….

Read More

എൽ ഡി എഫിലേക്ക് പോകുമെന്ന വാർത്ത തള്ളി അനൂപ് ജേക്കബ്; യുഡിഎഫിൽ അർഹമായ പരിഗണനയുണ്ട്

നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് എൽ ഡി എഫിലേക്ക് പോകുമെന്ന വാർത്ത നിഷേധിച്ച് കേരളാ കോൺഗ്രസ് ജേക്കബ് വിഭാഗം നേതാവ് അനൂപ് ജേക്കബ്. യുഡിഎഫിൽ അർഹമായ പരിഗണന ലഭിക്കുന്നുണ്ട്. സ്‌കറിയ തോമസ് ജേക്കബ് ഗ്രൂപ്പിനെ കുറിച്ച് ആവലാതിപ്പെടേണ്ടതില്ലെന്നും അനൂപ് ജേക്കബ് പറഞ്ഞു സ്‌കറിയ തോമസിന്റെ പാർട്ടിയുമായി ജേക്കബ് വിഭാഗം ലയിക്കുമെന്നായിരുന്നു വാർത്തകൾ. ഇതിന് പിന്നാലെയാണ് വാർത്ത നിഷേധിച്ച് അനൂപ് ജേക്കബ് രംഗത്തുവന്നത്. പിറവം, പെരുമ്പാവൂർ സീറ്റുകൾക്ക് പുറമെ കോട്ടയം, പത്തനംതിട്ട ജില്ലകളിൽ ഒരു സീറ്റ് കൂടി വാഗ്ദാനം ചെയ്ത്…

Read More

കർഷകർ വീടുകളിലേക്ക് മടങ്ങിപ്പോകുമെന്ന് കരുതേണ്ട, സ്ഥിതി കൂടുതൽ രൂക്ഷമാകുമെന്ന് രാഹുൽ ഗാന്ധി

കാർഷിക നിയമം ചവറ്റുകുട്ടയിൽ ഇടണമെന്ന് രാഹുൽ ഗാന്ധി. സിംഘു അതിർത്തിയിൽ കർഷകർക്കെതിരായി നടന്ന അക്രമം അംഗീകരിക്കാനാകില്ല. കർഷകർ വീടുകളിലേക്ക് മടങ്ങിപ്പോകുമെന്നാണ് സർക്കാർ വിചാരിക്കുന്നതെങ്കിൽ അതുണ്ടാകില്ല. സ്ഥിതി രൂക്ഷമാകുമെന്നും രാഹുൽ ഗാന്ധി മുന്നറിയിപ്പ് നൽകി. കർഷകരുടെ ജീവിതം തകർക്കുന്നതാണ് കാർഷിക നിയമം. ചെങ്കോട്ടയിലേക്ക് ആരാണ് പ്രതിഷേധക്കാരെ കടത്തിവിട്ടത്. എന്തിനാണ് കടത്തിവിട്ടതെന്നും രാഹുൽ ചോദിച്ചു. ആഭ്യന്തര മന്ത്രാലയം അതിന് മറുപടി പറയണം. കർഷകർ ഒരിഞ്ച് പുറകോട്ടു പോകില്ല. സമരം ഗ്രാമങ്ങളിലേക്കും വ്യാപിക്കും. ഇത് രാജ്യത്തിന്റെ ശബ്ദമാണ്. അതിനെ അടിച്ചമർത്താൻ സാധിക്കില്ല….

Read More

സംസ്ഥാനത്ത് പുതുതായി 6268 പേർക്ക് കൊവിഡ്, 22 മരണം; 6398 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 6268 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 865, കോഴിക്കോട് 710, കൊല്ലം 674, കോട്ടയം 623, തൃശൂർ 497, പത്തനംതിട്ട 447, ആലപ്പുഴ 421, മലപ്പുറം 414, തിരുവനന്തപുരം 414, കണ്ണൂർ 349, ഇടുക്കി 302, പാലക്കാട് 259, വയനാട് 173, കാസർഗോഡ് 120 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യിൽ നിന്നും വന്ന ഒരാൾക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്. അടുത്തിടെ യു.കെ.യിൽ നിന്നും വന്ന 75 പേർക്കാണ്…

Read More