കാർഷിക നിയമ ഭേദഗതിക്കെതിരെ സമരത്തിനൊരുങ്ങി ആർ ജെ ഡി. നിയമഭേദഗതിക്കെതിരെ മനുഷ്യചങ്ങല തീർക്കാൻ ആർ ജെ ഡി തീരുമാനിച്ചു. ഇതിനായി ജില്ലാ അടിസ്ഥാനത്തിൽ കമ്മിറ്റികൾ രൂപീകരിച്ചിട്ടുണ്ട്.
കാർഷിക നിയമങ്ങൾ രാജ്യത്തെ 80 ശതമാനം ജനങ്ങളെയും ബാധിക്കുമെന്ന് ആർ ജെ ഡി നേതാവ് തേജസ്വി യാദവ് പറഞ്ഞു. മഹാസഖ്യം കർഷകരോടൊപ്പം ഉറച്ചുനിൽക്കുമെന്നും തേജസ്വി അറിയിച്ചു.
ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ സംസ്ഥാന രാഷ്ട്രീയത്തിൽ കൂടുതൽ ശക്തി തെളിയിക്കുക എന്ന ലക്ഷ്യമാണ് മഹാസഖ്യത്തിനുള്ളത്. ഇതിന്റെ ഭാഗമായാണ് മനുഷ്യ ചങ്ങല. ബിജെപി കൂട്ടുകെട്ടിൽ സംസ്ഥാനം ഭരിക്കുന്ന നിതീഷ്‌കുമാറിന്റെ ഇരട്ടത്താപ്പും തുറന്നു കാണിക്കുക എന്ന നയവും ആർ ജെ ഡി ലക്ഷ്യമിടുന്നുണ്ട്.