ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് യാഷ് നായകനായി എത്തുന്ന കെ ജി എഫ് 2ന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ജൂലൈ 16ന് ചിത്രം തീയറ്ററുകളിൽ എത്തുമെന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചിരിക്കുന്നത്.
കേരളത്തിൽ പൃഥ്വിരാജ് പ്രൊഡക്ഷൻസ് ആണ് ചിത്രത്തിന്റെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്. ജനുവരി 7ന് ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടിരുന്നു. 16.3 കോടിയിലേറെ കാഴ്ചക്കാരാണ് യൂട്യൂബിൽ ടീസറിന് ലഭിച്ചത്.
കന്നഡക്ക് പുറമെ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, ഭാഷകളിലും ചിത്രമെത്തും. ചിത്രത്തിലെ പ്രതിനായകനായ അധീര ആയി എത്തുന്നത് സഞ്ജയ് ദത്താണ്.