ജമ്മു കാശ്മീരിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ മൂന്ന് ഭീകരവാദികൾ കൊല്ലപ്പെട്ടു. അവന്തിപോരയിലാണ് ഏറ്റുമുട്ടൽ നടന്നത്. അവന്തിപോരയിലെ ട്രാൽ ഏരിയയിലെ മണ്ടൂരയിലാണ് ഏറ്റുമുട്ടൽ നടന്നത്.
പോലീസും സുരക്ഷാ സേനയും നടത്തിയ സംയുക്ത ഓപറേഷനൊടുവിലാണ് ഭീകരവാദികളെ വധിച്ചത്. മേഖലയിൽ ഭീകരർ ഒളിച്ചിരിക്കുന്നുവെന്ന രഹസ്യ വിവരത്തെ തുടർന്നാണ് സുരക്ഷാ സേനയെത്തിയത്. തുടർന്ന് ഏറ്റുമുട്ടൽ നടക്കുകയായിരുന്നു.