കണ്ണൂർ കൂത്തുപറമ്പിൽ 11 വയസ്സുകാരനെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂർ കൂത്തുപറമ്പിൽ പതിനൊന്ന് വയസ്സുകാരനെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൈതേരി പന്ത്രണ്ടാം മൈലിലാണ് സംഭവം. മമ്പറം ഹയർ സെക്കൻഡറി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയായ അജയ് കൃഷ്ണയാണ് മരിച്ചത്. രക്ഷിതാക്കൾ കുട്ടിയെ വഴക്കുപറഞ്ഞതിന് പിന്നാലെയാണ് സംഭവം. അതേസമയം കൂടുതൽ അന്വേഷണത്തിന് ശേഷമെ യഥാർഥ കാരണം വ്യക്തമാകുകയുള്ളുവെന്ന് പോലീസ് പറയുന്നു.