കോട്ടയം വൈക്കത്ത് ഭാര്യയെയും ഭർത്താവിനെയും വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. വൈക്കം ആഞ്ചിലത്തറയിൽ തങ്കച്ചൻ(58), ഭാര്യ ഓമന(54) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഓമനയെ മുറിയിലെ കട്ടിലിലും തങ്കച്ചനെ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.