മുഖ്യമന്ത്രി സ്ഥാനാത്തിന് വേണ്ടി അവകാശവാദം ഉന്നയിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കസേരക്ക് വേണ്ടി കലാപമുണ്ടാക്കാനില്ല. ഉമ്മൻ ചാണ്ടിയടക്കം ആര് മുഖ്യമന്ത്രിയായാലും പ്രശ്നമില്ല
സ്ഥാനത്തിന് വേണ്ടി കലാപം ഉണ്ടാക്കുന്ന പതിവോ ജാഥ നടത്തുന്ന പതിവോയില്ല. തെരഞ്ഞെടുപ്പിന് ശേഷം പാർട്ടിയെ അധികാരത്തിൽ എത്തിക്കുക എന്നതിനാണ് പ്രാധാന്യം നൽകുന്നത്. മുസ്ലിം ലീഗിന് പ്രതിപക്ഷ നേതാവിനോട് അവിശ്വാസമുള്ളതായി കരുതുന്നില്ല. തെരഞ്ഞെടുപ്പിന് ശേഷം എന്ത് വേണമെന്നത് ജനങ്ങളാണ് തീരുമാനിക്കേണ്ടത്
കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറി രണ്ടര വർഷത്തോളം ഒരു പദവിയുമില്ലാതെ നിന്നിട്ടുണ്ട്. അന്നും പാർട്ടിയായിരുന്നു വലുത്. ഹൈക്കമാൻഡ് ഇടപെട്ടതിന് ശേഷമാണ് അന്ന് ആഭ്യന്തര മന്ത്രിയായി സ്ഥാനമേറ്റത്. എന്തിലും വലുത് കോൺഗ്രസ് പാർട്ടി ആണെന്നും ചെന്നിത്തല പറഞ്ഞു.