തിരുവനന്തപുരം: കോൺഗ്രസിനുള്ളിലെ കലഹത്തിൽ എ ഗ്രൂപ്പിന്റെ നിർണ്ണായക നീക്കം. ഹൈക്കമാൻഡിനെ നേരിൽ കണ്ട് പരാതി അറിയിച്ചു. പാർട്ടി-സർക്കാർ ഏകോപനമില്ലെന്നും കൂടിയാലോചനകൾ നടക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് പരാതി. ഏകോപനമില്ലായ്മ പാർട്ടി സംവിധാനങ്ങളെയും,സർക്കാരിനെയും ബാധിക്കുന്നു.കെപിസിസി അധ്യക്ഷൻ പോലും കാര്യങ്ങൾ അറിയുന്നില്ലെന്നും വിമർശനമുണ്ട്.
എംപിമാർ കത്ത് നൽകിയ കാര്യം തനിക്ക് അറിയില്ലെന്നും, തന്റെ വകുപ്പുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും മുഖ്യമന്ത്രിയുമായി ചർച്ച ചെയ്യാറുണ്ടെന്നും മന്ത്രി റോജി എം ജോൺ പറഞ്ഞു.









