കോൺഗ്രസിൽ വീണ്ടും ഗ്രൂപ്പ് ചെളിവാരിയെറിലിന് തുടക്കമായി. സംസ്ഥാനത്തെ പ്രതിപക്ഷവും കോൺഗ്രസ് പാർട്ടി നേതൃത്വവും ദുർബലമാകുന്നുവെന്ന് ഹൈക്കമാൻഡിന് മുന്നിൽ പരാതിയെത്തി. സർക്കാരിനോട് മൃദുസമീപനമാണ് സ്വീകരിക്കുന്നതെന്നും നിർണായക വിഷയങ്ങൾ ഏറ്റെടുക്കുന്നില്ലെന്നും പരാതിയിൽ പറയുന്നു
എ, ഐ ഗ്രൂപ്പുകളാണ് പരാതിക്ക് പിന്നിൽ. പാർട്ടിയിൽ കൂടിയാലോചനകൾ നടക്കുന്നില്ലെന്നും പരാതിയിൽ പറയുന്നു. പ്രതിപക്ഷ നേതാവിന്റെയും കെപിസിസി പ്രസിഡന്റിന്റെയും പ്രവർത്തനത്തെ വിമർശിച്ചാണ് പരാതി.
വിഡി സതീശനെയാണ് ഗ്രൂപ്പുകൾ ടാർഗറ്റ് ചെയ്യുന്നത്. സതീശനെ പുകച്ചുചാടിക്കുകയെന്ന ലക്ഷ്യമിട്ടാണ് പരാതി ചെന്നതെന്ന് കരുതപ്പെടുന്നു. കെപിസിസി പുനഃസംഘടന വൈകുന്നതിലും പലർക്കും അതൃപ്തിയുണ്ട്.