നെടുമ്പാശേരിയിൽ നിന്നുള്ള യു.എ.ഇ സർവീസ് പൂർണ തോതിലായി
നെടുമ്പാശേരി: യു.എ.ഇ.സർക്കാരിന്‍റെ അനുമതി ലഭിച്ചിട്ടുള്ള ഇന്ത്യൻ യാത്രക്കാർക്കായി സിയാലിൽനിന്നുള്ള സർവീസുകൾ പൂർണ തോതിലേയ്ക്ക്. ആദ്യ രണ്ടുദിനം 450 ലേറെ യാത്രക്കാർ കൊച്ചിയിൽ നിന്ന് യു.എ.ഇയിലേയ്ക്ക് പോയി. ശനിയാഴ്ച എമിറേറ്റ്‌സ്, ഇത്തിഹാദ്, ഫ്ലൈ ദുബായ്, എയർ ഇന്ത്യ എക്‌സ്പ്രസ് എന്നിവ ഓരോ സർവീസും എയർ അറേബ്യ രണ്ട് സർവീസുകളും നടത്തി. അറുന്നൂറോളം യാത്രക്കാർ കൊച്ചിയിൽ നിന്ന് ശനിയാഴ്ച യു.എ.ഇലേക്ക് പറന്നു.