യുഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് എംഎം ഹസനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് എംഎൽഎമാരും എംപിമാരും ഹൈക്കമാൻഡിന് കത്ത് നൽകി. തദ്ദേശ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. കെപിസിസി ഭാരവാഹികളും ഹസനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ഹൈക്കമാൻഡിനെ സമീപിച്ചിട്ടുണ്ട്
കെ പി സി സി നേതൃത്വത്തെ പോലും ഹസൻ പരസ്യമായി എതിർത്തു. പാർട്ടിയോട് ആലോചിക്കാതെ നിലപാടുകൾ പരസ്യപ്പെടുത്തി. മാധ്യമങ്ങളുടെ അകമ്പടിയോടെ വെൽഫെയർ പാർട്ടി നേതാക്കളെ കണ്ടതും തെരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്ന് നേതാക്കൾ കത്തിൽ പരാതിപ്പെടുന്നു
ഹസൻ തുടർന്നാൽ ഇത് മുന്നണിക്ക് തിരിച്ചടിയാകും. നിയമസഭാ തെരഞ്ഞെടുപ്പിൽ മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കും. പാർട്ടിയും യുഡിഎഫ് സംവിധാനവും രണ്ട് തട്ടിലാണെന്ന് തോന്നിക്കുന്ന പ്രസ്താവനകളാണ് ഹസൻ നടത്തുന്നതെന്നും പരാതിയിൽ പറയുന്നു. താരിഖ് അൻവർ, കെസി വേണുഗോപാൽ എന്നിവർക്കാണ് പരാതി നൽകിയിരിക്കുന്നത്.