വയനാട് മേപ്പാടിയിൽ മാവോയിസ്റ്റ് ക ൾ എത്തിയതായി നാട്ടുകാർ

വയനാട് മേപ്പാടിയിൽ മാവോയിസ്റ്റ് ക ൾ എത്തിയതായി നാട്ടുകാർ. മേപ്പാടി എരുമ ക്കൊല്ലിയിലാണ് ആയുധധാരികളാഅഞ്ചംഗ സംഘമെത്തിയതെന്ന് നാട്ടുകാർ. മൂന്നുമണിയോടെ എത്തിയ സംഘം പ്രദേശത്തെ ഒരു വീട്ടിൽ കയറി ഭക്ഷണ സാധനങ്ങൾ ആവശ്യപ്പെടുകയും ചെയ്തതായി നാട്ടുകാർ. തണ്ടർബോൾട്ടും പൊലീസും പ്രദേശത്ത് പരിശോധന നടത്തുന്നു.

Read More

വയനാട് മീനങ്ങാടി ബൈക്കിടിച്ച് മൂന്നുവയസുകാരി മരിച്ചു

വയനാട് മീനങ്ങാടിയിൽ മാതാവിന്റെ വീട്ടിലേക്ക് നടന്നുപോകുന്നതിനിടെ ബൈക്ക് ഇടിച്ച് മൂന്നുവയസുകാരി മരിച്ചു. പനമരം പരക്കുനിയില്‍ വാഴയില്‍ നിഷാദിന്റെയും ഷഹാനയുടെയും മകള്‍ മകള്‍ സഹറ ഫാത്തിമ(3)യാണ് മരിച്ചത്. മീനങ്ങാടി ചണ്ണാളിയില്‍ വെച്ചാണ് സംഭവം. ചണ്ണാളിയിലെ ഉമ്മ വീട്ടിലേക്ക് നടന്നുപോകുന്നതിനിടെ ഇടവഴിയില്‍ നിന്ന് കയറിവന്ന ബൈക്ക് കുഞ്ഞിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അപകടത്തില്‍ ഗുരുതര പരുക്കേറ്റ കുഞ്ഞിനെ ആദ്യം കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലും പരുക്ക് ഗുരുതരമായതിനാല്‍ മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളജിലും പ്രവേശിപ്പിക്കുകയായിരുന്നു. എന്നാല്‍ കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനായില്ല. നിഷാദ്-ഷഹാന ദമ്പതികളുടെ ഏക…

Read More

വയനാട്ടിൽ മാനസികാസ്വാസ്ഥ്യമുള്ള യുവതി പീഢനത്തിനിരയായ കേസ് അട്ടിമറിക്കുന്നതായി ആരോപണം

കൽപ്പറ്റ : ചുഴലി കോളനിയിൽ മാനസികാസ്വാസ്ഥ്യമുള്ള ആദിവാസി യുവതി പീഢനത്തിനിരയായ കേസ്  അട്ടിമറിക്കുന്നതായി ആരോപണം.  സംഭവത്തോടനുബന്ധിച്ച് തുറക്കോട്കുന്ന് ബബീഷിനെതിരെ  ബലാൽസംഗത്തിന് പോലീസ് കേസെടുത്തു.  ഇക്കഴിഞ്ഞ തിങ്കളാഴ്ച്ച മാനസികാസ്വാസ്ഥ്യമുള്ള 32 കാരിയായ യുവതിയെ അയൽ വാസിയായ യുവാവ് പീഡിപ്പിക്കുകയായിരുന്നു. മന്ത്രവാദത്തിലൂടെ രോഗം മാറ്റാമെന്ന് പറഞ്ഞ്   വീട്ടിലെത്തിയ ഇയാൾ  യുവതിയെ പീഡിപ്പിക്കുകയായിരുന്നു.  രോഗം മാറാൻ പൂജ കഴിക്കണമെന്നും ഗുരുവായൂരിൽ നിന്നും  പൂജാ സാധനങ്ങൾ    കൊണ്ടു വന്നിട്ടുണ്ടെന്നും പറഞ്ഞാണത്രെ ഇയാൾ  വീട്ടിലെത്തിയതെന്ന്   ബന്ധുക്കൾ പറഞ്ഞു.  സംഭവത്തിൽ  പോലീസിനെ വിവരമറിയിച്ചിട്ടും കോളനിയിലെത്താൻ…

Read More

ജനുവരി ഒന്നുമുതല്‍ സ്കൂളുകൾ തുറക്കാനുള്ള മാര്‍​ഗ്​ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി സംസ്ഥാന സർക്കാർ

തിരുവനന്തപുരം: ജനുവരി ഒന്നുമുതല്‍ സ്കൂളുകൾ തുറക്കാനുള്ള മാര്‍​ഗ്​ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി സംസ്ഥാന സർക്കാ . 10, 12 ക്ലാസ്സുകളിലെ പൊതു പരീക്ഷകള്‍ കോവിഡ്മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ച്‌ 2021 മാര്‍ച്ച്‌ 17 മുതല്‍ 30 വരെ നടത്താനും സർക്കാർ തീരുമാനിച്ചു. പൊതു പരീക്ഷയുടെ ഭാഗമായുള്ള പ്രാക്ടിക്കല്‍ പരീക്ഷകള്‍, ഡിജിറ്റല്‍ ക്ലാസ്സുകളുടെ റിവിഷന്‍, കുട്ടികള്‍ക്കുള്ള സംശയ ദൂരീകരണം,മാതൃകാ പരീക്ഷകള്‍ തുടങ്ങിയവയ്ക്കായി രക്ഷകര്‍ത്താക്കളുടെ സമ്മതത്തോടെ കുട്ടികള്‍ക്ക് 2021 ജനുവരി 1 മുതല്‍ സ്‌കൂളുകളില്‍ എത്തിച്ചേരാം. ഇതോടൊപ്പം എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും നിലവിലുള്ള ഡിജിറ്റല്‍…

Read More

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന നിലപാടില്‍ നിന്ന് പിന്‍മാറാന്‍ തയ്യാറല്ലെന്ന് വ്യക്തമാക്കി കേന്ദ്രം

ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന നിലപാടില്‍ നിന്ന് പിന്‍മാറാന്‍ തയ്യാറല്ലെന്ന് വ്യക്തമാക്കി കേന്ദ്ര. കര്‍ഷകരുമായി ഇന്ന് നടന്ന ചര്‍ച്ചയിലാണ് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ തയ്യാറല്ലെന്ന് കേന്ദ്രസക്കാര്‍ വ്യക്തമാക്കിയത്. നിയമം പിന്‍വലിക്കല്‍ ഒഴികെയുള്ള ആവശ്യം പരിഗണിക്കാമെന്ന് സര്‍ക്കാര്‍ കര്‍ഷക സംഘടനകളെ അറിയിച്ചു. താങ്ങുവില പിന്‍വലിക്കില്ല എന്ന ഉറപ്പ് നല്‍കാമെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍ നിയമം പിന്‍വലിക്കുന്നതിനെക്കുറിച്ച്‌ പറയണമെന്ന് സംഘടനകള്‍ ആവശ്യപ്പെട്ടു. അതേസമയം കാര്‍ഷിക നിയമങ്ങളെക്കുറിച്ച്‌ കര്‍ഷകര്‍ മുന്നോട്ടുവെച്ച ആവശ്യങ്ങള്‍ പരിഗണിക്കാന്‍ ഒരു സമിതിയെ രൂപീകരിക്കാമെന്ന് സര്‍ക്കാര്‍ കര്‍ഷകരെ അറിയിച്ചു….

Read More

യെമനിലെ ഏദന്‍ വിമാനത്താവളത്തില്‍ ഉഗ്ര സ്‌ഫോടനം

യെമനിലെ ഏദന്‍ വിമാനത്താവളത്തില്‍ ഉഗ്ര സ്‌ഫോടന. സംഭവത്തില്‍ രണ്ടു ഡസനിലധികം ആളുകള്‍ കൊല്ലപ്പെട്ടതായാണ് പ്രാഥമിക വിവരങ്ങള്‍. പുതുതായി രൂപീകരിച്ച സഖ്യ സര്‍ക്കാര്‍ അംഗങ്ങള്‍ സൗദിയില്‍നിന്ന് എത്തിയ ഉടന്‍ ആയിരുന്നു ആക്രമണമുണ്ടായത്. അംഗങ്ങള്‍ വിമാനത്തില്‍ നിന്നും പുറത്തിറങ്ങുന്ന സമയത്താണ് അത്യുഗ്ര ശബ്‌ദത്തോടെ സ്‌ഫോടനം ഉണ്ടായത്. https://twitter.com/AlHadath/status/1344241875268624385?s=20 ഏറെ പ്രാധ്യാന്യമര്‍ഹിക്കുന്ന സംഭവത്തിന് തുടക്കമാകുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ അംഗങ്ങള്‍ സൗദിയില്‍ നിന്നും വന്നിറങ്ങുന്നത് തത്സമയ സംപ്രേഷണം ചെയ്‌തിരുന്ന ചാനലുകളില്‍ സ്‌ഫോടനം ലൈവായി പുറം ലോകം കണ്ടു. ഉഗ്ര സ്‌ഫോടനം നടക്കുന്നതും ആളുകള്‍…

Read More

സൗദി അറേബ്യയിൽ വെള്ളിയാഴ്‍ച വരെ കാലാവസ്ഥാ മുന്നറിയിപ്പ്; നിർദേശങ്ങൾ പാലിക്കണമെന്ന് സിവിൽ ഡിഫൻസ്

റിയാദ്: സൗദി അറേബ്യയിലെ വിവിധ ഭാഗങ്ങളില്‍ ബുധനാഴ്‍ച മുതല്‍ വെള്ളിയാഴ്‍ച വരെ കാലാവസ്ഥാ മുന്നറിയിപ്പ്. കഴിഞ്ഞ ദിവസം രാജ്യത്തെ സിവില്‍ ഡിഫന്‍സ് പുറത്തിറക്കിയ അറിയിപ്പിലാണ് ഇക്കാര്യമുള്ളത്. മാധ്യമങ്ങളിലൂടെ സിവില്‍ ഡിഫന്‍സ് അധികൃതര്‍ സമയാസമയങ്ങളില്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. തലസ്ഥാന നഗരമായ റിയാദ്, കിഴക്കന്‍ മേഖലകള്‍, വടക്കന്‍ അതിര്‍ത്തി പ്രദേശങ്ങള്‍, ജൗഫ്‌, തബൂക്ക്, ഹൈല്‍, ഖസീം എന്നീ പ്രദേശങ്ങളില്‍ ഇടിമിന്നലിനും മഴയ്‍ക്കും കാറ്റിനും സാധ്യതയുണ്ട്. ചില പ്രദേശങ്ങളില്‍ ശക്തമായ മഴ പെയ്യാനും ഇതേ തുടര്‍ന്ന് കനത്ത മഴവെള്ളപ്പാച്ചിലും…

Read More

സയ്യിദ് മുഷ്താഖ് അലി ടൂര്‍ണമെന്റ്; കേരളത്തെ സഞ്ജു നയിക്കും, ശ്രീശാന്ത് ടീമില്‍

സയ്യിദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. സഞ്ജു സാംസണ്‍ നയിക്കുന്ന ടീമില്‍ ശ്രീശാന്ത് ഇടം നേടി. ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ശ്രീശാന്ത് കേരള ടീമില്‍ തിരിച്ചെത്തുന്നത്. സച്ചിന്‍ ബേബിയാണ് വെെസ് ക്യാപ്റ്റന്‍. ടീമില്‍ നാല് പുതുമുഖ താരങ്ങള്‍ക്കും അവസരം നല്‍കി. മുംബൈയിലാണ് കേരള ടീമിന്റെ പരിശീലന മത്സരങ്ങള്‍ നടക്കുക. ജനുവരി 11ന് പുതുച്ചേരിക്കെതിരെയാണ് കേരളത്തിന്റെ ആദ്യ മത്സരം.   ടീം: സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍), സച്ചിന്‍ ബേബി (വൈസ് ക്യാപ്റ്റന്‍), ജലജ് സക്‌സേന,…

Read More

ഇഞ്ചി, മഞ്ഞള്‍, നെല്ലിക്ക; വെറും വയറ്റില്‍ ഇതിന് പകരമാവില്ല ഒന്നും

ആരോഗ്യാവസ്ഥകള്‍ പല വിധത്തിലാണ് നിങ്ങളെ ബാധിക്കുന്നത്. അതുകൊണ്ട് അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടിയാണ് നാം ശ്രദ്ധിക്കേണ്ടത്. ഇതില്‍ വെല്ലുവിളി ഉയര്‍ത്തുന്ന ഒരു കാലമാണ് ഇപ്പോഴുള്ളത്. അതുകൊണ്ട് തന്നെ ആരോഗ്യത്തിന് വേണ്ടി അല്‍പം കൂടുതല്‍ ശ്രദ്ധ നല്‍കാവുന്നതാണ്. ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ഇഞ്ചിയും, മഞ്ഞളും, നെല്ലിക്കയും നല്‍കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. ഈ മിശ്രിതം ഒരു ടോണിക് ആയി ഉപയോഗിക്കുന്നതിലൂടെ നിങ്ങള്‍ക്ക് പല വിധത്തിലുള്ള ഗുണങ്ങള്‍ ലഭിക്കുന്നുണ്ട്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് എത്രത്തോളം ഗുണം നല്‍കുന്നുണ്ട് എന്നുള്ളത് പലര്‍ക്കും അറിയില്ല. ആരോഗ്യ…

Read More

കേരളത്തിൽ അന്യസംസ്ഥാന ലോട്ടറികൾക്കുള്ള വിലക്ക് നീങ്ങി

കേരളത്തിൽ അന്യസംസ്ഥാന ലോട്ടറികൾക്കുള്ള വിലക്ക് നീങ്ങി. അന്യസംസ്ഥാന ലോട്ടറി വിൽപ്പനയ്ക്ക് നിയന്ത്രണമേർപ്പെടുത്തിയ സർക്കാർ നടപടി ഹൈക്കോടതിയാണ് റദ്ദാക്കിയത്. നാഗാലാൻഡ് ലോട്ടറി വിൽപ്പന തടഞ്ഞുകൊണ്ടുള്ള സർക്കാർ ഉത്തരവിനെതിരായ ഹർജിയിലാണ് സിംഗിൾ ബെഞ്ച് വിധി. അന്യസംസ്ഥാന ലോട്ടറി നിയന്ത്രണത്തിന് നിയമം കൊണ്ടുവരാൻ സംസ്ഥാന സർക്കാരിന് അധികാരമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.  

Read More