സയ്യിദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. സഞ്ജു സാംസണ്‍ നയിക്കുന്ന ടീമില്‍ ശ്രീശാന്ത് ഇടം നേടി. ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ശ്രീശാന്ത് കേരള ടീമില്‍ തിരിച്ചെത്തുന്നത്. സച്ചിന്‍ ബേബിയാണ് വെെസ് ക്യാപ്റ്റന്‍. ടീമില്‍ നാല് പുതുമുഖ താരങ്ങള്‍ക്കും അവസരം നല്‍കി. മുംബൈയിലാണ് കേരള ടീമിന്റെ പരിശീലന മത്സരങ്ങള്‍ നടക്കുക. ജനുവരി 11ന് പുതുച്ചേരിക്കെതിരെയാണ് കേരളത്തിന്റെ ആദ്യ മത്സരം.
ടീം: സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍), സച്ചിന്‍ ബേബി (വൈസ് ക്യാപ്റ്റന്‍), ജലജ് സക്‌സേന, റോബിന്‍ ഉത്തപ്പ, വിഷ്ണു വിനോദ്, സല്‍മാന്‍ നിസാര്‍, ബേസില്‍ തമ്പി, എസ് ശ്രീശാന്ത്, നിതീഷ് എം ഡി, ആസിഫ് കെ എം, അക്ഷയ് ചന്ദ്രന്‍, മിഥുന്‍ പി കെ, അഭിഷേക് മോഹന്‍, വിനൂപ് മനോഹരന്‍, മുഹമ്മദ് അസറുദ്ദീന്‍, രോഹന്‍ കുന്നുമ്മല്‍, മിഥുന്‍ എസ്, വത്സല്‍ ഗോവിന്ദ്, റോജിക് കെ ജി, ശ്രീരൂപ് എം പി.