വയനാട് മീനങ്ങാടിയിൽ മാതാവിന്റെ വീട്ടിലേക്ക് നടന്നുപോകുന്നതിനിടെ ബൈക്ക് ഇടിച്ച് മൂന്നുവയസുകാരി മരിച്ചു.
പനമരം പരക്കുനിയില്‍ വാഴയില്‍ നിഷാദിന്റെയും ഷഹാനയുടെയും മകള്‍ മകള്‍ സഹറ ഫാത്തിമ(3)യാണ് മരിച്ചത്.
മീനങ്ങാടി ചണ്ണാളിയില്‍ വെച്ചാണ് സംഭവം. ചണ്ണാളിയിലെ ഉമ്മ വീട്ടിലേക്ക് നടന്നുപോകുന്നതിനിടെ ഇടവഴിയില്‍ നിന്ന് കയറിവന്ന ബൈക്ക് കുഞ്ഞിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.
അപകടത്തില്‍ ഗുരുതര പരുക്കേറ്റ കുഞ്ഞിനെ ആദ്യം കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലും പരുക്ക് ഗുരുതരമായതിനാല്‍ മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളജിലും പ്രവേശിപ്പിക്കുകയായിരുന്നു.
എന്നാല്‍ കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനായില്ല.
നിഷാദ്-ഷഹാന ദമ്പതികളുടെ ഏക മകളാണ് സഹറ ഫാത്തിമ. അപകടം വരുത്തിയ ബൈക്ക് നിര്‍ത്താതെ പോയതായി ബന്ധുക്കള്‍ പറഞ്ഞു.
ബുധനാഴ്ച വൈകിട്ടോടെയാണ് സംഭവം. സംഭവത്തില്‍ മീനങ്ങാടി പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്