തിരുവനന്തപുരം: 40 ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ പിതാവ് ആറ്റിലെറിഞ്ഞ് കൊലപ്പെടുത്തി. തിരുവല്ലം പാച്ചല്ലൂരിലാണ് ദാരുണസംഭവം നടന്നത്. സംഭവത്തില്‍ പിതാവ് പാച്ചല്ലൂര്‍ സ്വദേശി ഉണ്ണികൃഷ്ണനെ തിരുവല്ലം പോലിസ് കസ്റ്റഡിയിലെടുത്തു. കുഞ്ഞിന്റെ നൂലുകെട്ട് ദിവസമായിരുന്നു കൊലപാതകം. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. കുഞ്ഞിന്റെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിട്ടുണ്ട്. നെടുമങ്ങാട്ടെ അമ്മയുടെ വീട്ടില്‍നിന്ന് കുഞ്ഞിനെ തിരുവല്ലത്തേക്ക് കൊണ്ടുവന്നാണ് ഉണ്ണികൃഷ്ണന് ക്രൂരകൃത്യം നടത്തിയത്. നൂലുകെട്ടിന് ശേഷം ബന്ധുക്കളെ കാണിക്കാനാണെന്ന് പറഞ്ഞാണ് പിതാവ് കുഞ്ഞിനെ മാത്രം തിരുവല്ലത്തേയ്ക്ക് കൊണ്ടുവന്നത്. ഇന്നലെ രാത്രി കുഞ്ഞിനെ ആറ്റിലെറിഞ്ഞ ശേഷം വീട്ടിലേക്ക് വരവെയാണ് ഇയാള്‍ പോലിസ് കസ്റ്റഡിയിലായത്. കുഞ്ഞിനെ കാണാതായ സാഹചര്യത്തില്‍ അമ്മയും അമ്മൂമ്മയും പോലിസില്‍ പരാതിപ്പെടുകയായിരുന്നു.
The Best Online Portal in Malayalam