ഉത്തർപ്രദേശിൽ 17 വയസ്സുള്ള പെൺകുട്ടിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി. ലഖിംപൂർ ജില്ലയിലാണ് സംഭവം. ചൊവ്വാഴ്ച രാത്രിയാണ് പെൺകുട്ടിയുടെ മൃതദേഹം ലഭിച്ചത്.
ടൗണിലേക്ക് സ്‌കോളർഷിപ്പിനായുള്ള ഫോറം പൂരിപ്പിച്ച് നൽകാനായി പോയ പെൺകുട്ടി പിന്നീട് തിരികെ വന്നില്ല. പെൺകുട്ടിയുടെ ഗ്രാമത്തിൽ നിന്ന് 200 മീറ്റർ മാത്രം അകലെ വെള്ളമില്ലാത്ത കുളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. കഴുത്തിൽ മൂർച്ചയേറിയ ആയുധം കൊണ്ടുണ്ടാക്കിയ മുറിവാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ബലാത്സംഗം നടന്നതായി കണ്ടെത്തിയിട്ടുണ്ട്.
ലഖിംപൂരിൽ തന്നെ കഴിഞ്ഞ പത്ത് ദിവസത്തിനിടെ നടക്കുന്ന രണ്ടാമത്തെ പീഡന കൊലപാതകമാണിത്. ആഗസ്റ്റ് 15ന് 13 വയസ്സുള്ള പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയിരുന്നു. സംഭവത്തിൽ രണ്ട് പേർ അറസ്റ്റിലായിട്ടുണ്ട്.