ഉത്തർപ്രദേശിൽ 13വയസ്സുകാരിയെ അതിക്രൂരമായ പീഡനത്തിന് ഇരയാക്കിയ ശേഷം കൊലപ്പെടുത്തി കരിമ്പിൻ തോട്ടത്തിൽ ഉപേക്ഷിച്ചു. ലഖിംപൂർ ഖേരിയിലെ കരിമ്പിൻ തോട്ടത്തിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേർ അറസ്റ്റിലായിട്ടുണ്ട്. വെള്ളിയാഴ്ചയാണ് കുട്ടിയെ കാണാതായത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് കരിമ്പിൻ തോട്ടത്തിൽ കുട്ടിയുടെ മൃതദേഹം കണ്ടത്.
കണ്ണുകൾ ചൂഴ്‌ന്നെടുത്ത നിലയിലും നാവ് മുറിച്ച് മാറ്റിയ നിലയിലുമാണ്. ദുപ്പട്ട വെച്ച് കഴുത്തു ഞെരിച്ചാണ് കുട്ടിയെ കൊലപ്പെടുത്തിയിരിക്കുന്നത്. സംഭവത്തിൽ പ്രതിപക്ഷം സർക്കാരിനെതിരെ രംഗത്തുവന്നു. ബിജെപിക്ക് കീഴിൽ ദലിതുകൾക്കെതിരായ ആക്രമണം വർധിച്ചിരിക്കുകയാണെന്ന് ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദും ആരോപിച്ചു.