ജനുവരി ഒന്നുമുതല്‍ സ്കൂളുകൾ തുറക്കാനുള്ള മാര്‍​ഗ്​ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി സംസ്ഥാന സർക്കാർ

തിരുവനന്തപുരം: ജനുവരി ഒന്നുമുതല്‍ സ്കൂളുകൾ തുറക്കാനുള്ള മാര്‍​ഗ്​ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി സംസ്ഥാന സർക്കാ . 10, 12 ക്ലാസ്സുകളിലെ പൊതു പരീക്ഷകള്‍ കോവിഡ്മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ച്‌ 2021 മാര്‍ച്ച്‌ 17 മുതല്‍ 30 വരെ നടത്താനും സർക്കാർ തീരുമാനിച്ചു.

പൊതു പരീക്ഷയുടെ ഭാഗമായുള്ള പ്രാക്ടിക്കല്‍ പരീക്ഷകള്‍, ഡിജിറ്റല്‍ ക്ലാസ്സുകളുടെ റിവിഷന്‍, കുട്ടികള്‍ക്കുള്ള സംശയ ദൂരീകരണം,മാതൃകാ പരീക്ഷകള്‍ തുടങ്ങിയവയ്ക്കായി രക്ഷകര്‍ത്താക്കളുടെ സമ്മതത്തോടെ കുട്ടികള്‍ക്ക് 2021 ജനുവരി 1 മുതല്‍ സ്‌കൂളുകളില്‍ എത്തിച്ചേരാം. ഇതോടൊപ്പം എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും നിലവിലുള്ള ഡിജിറ്റല്‍ ക്ലാസ്സുകള്‍ പ്രയോജനപ്പെടുത്താവുന്നതാണ്. ഏതെങ്കിലും കാരണത്താല്‍ സ്‌കൂളില്‍ എത്തിച്ചേരാന്‍ കഴിയാത്ത കുട്ടികള്‍ക്ക് ഗൂഗിള്‍ മീറ്റ്, ഗൂഗിള്‍ ക്ലാസ്സ്‌റൂം, വാട്‌സ് ആപ്പ് പോലെയുള്ളസാമൂഹ്യമാധ്യമങ്ങള്‍ വഴി ക്ലാസ് നല്‍കണമെന്നും അധ്യാപര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

പൊതുനിര്‍ദ്ദേശങ്ങള്‍ ഇവയാണ്

1. ആദ്യഘട്ടത്തില്‍ ഒരു സമയം പരമാവധി 50% കുട്ടികളെ മാത്രമേ സ്‌കൂളുകളില്‍ അനുവദിക്കാന്‍ പാടുള്ളൂ.

2. ആദ്യത്തെ ആഴ്ച ഒരു ബഞ്ചില്‍ ഒരു കുട്ടി എന്ന നിലയില്‍ ക്ലാസുകള്‍ ക്രമീകരിക്കേതാണ്.

3. 10, +2 തലത്തില്‍ പ്രത്യേകം പ്രത്യേകമായി 300 കുട്ടികള്‍ വരെയുള്ള സ്‌കൂളുകളില്‍ ഒരു സമയം 50% വരെ കുട്ടികള്‍ ഹാജരാകാവുന്നതാണ്. അതില്‍ക്കൂടുതലുള്ള സ്‌കൂളുകളില്‍ ഒരുസമയം 25% കുട്ടികള്‍ ഹാജരാകുന്നതാണ് ഉചിതം.

4. കുട്ടികള്‍ സ്‌കൂളിലേക്കു വരുന്ന ആദ്യത്തെ ആഴ്ചയില്‍ സ്‌കൂള്‍തലത്തിലെ സമയക്രമം ക്രമീകരിക്കാവുന്നതാണ്.

5. കോവിഡ് രോഗബാധിതര്‍ (കുട്ടികള്‍, അദ്ധ്യാപകര്‍, സ്‌കൂള്‍ ജീവനക്കാര്‍), രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ ക്വാറന്റൈനില്‍ ഉള്ളവര്‍ എന്നിവര്‍ ആരോഗ്യവകുപ്പ് നിശ്ചയിച്ചിട്ടുള്ള ദിവസങ്ങള്‍ക്കുശേഷം മാത്രമേ സ്‌കൂളുകളില്‍ ഹാജരാകാന്‍ പാടുള്ളൂ. കോവിഡ് പോസിറ്റീവ് ആയിട്ടുള്ള രോഗികളുടെ വീടുകളില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍, രക്ഷാകര്‍ത്താക്കള്‍, മറ്റു ജീവനക്കാര്‍ എന്നിവര്‍ സ്‌കൂളുകളില്‍ വരാതിരിക്കുന്നതാണ് അഭികാമ്യം.

6. സ്‌കൂളുകളില്‍ മതിയായ അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ ഉറപ്പു വരുത്തണം.

7. സ്‌കൂള്‍ പരിസരം, ഫര്‍ണീച്ചറുകള്‍, സ്റ്റേഷനറി, സ്റ്റോര്‍ റൂം, വാട്ടര്‍ ടാങ്ക്, അടുക്കള,കാന്റീന്‍, ശുചിമുറി, ലാബ്, ലൈബ്രറി തുടങ്ങിയ എല്ലാ സ്ഥലങ്ങളും അണുവിമുക്തമാക്കേïതാണ്.

8. കോവിഡ് 19-നൊപ്പം ജലജന്യരോഗങ്ങളും കുതുടങ്ങിയിട്ടുള്ളതിനാല്‍ കുടിവെള്ളടാങ്ക്, കിണറുകള്‍, മറ്റ് ജലസ്രോതസ്സുകള്‍ എന്നിവ നിര്‍ബന്ധമായും അണുവിമുക്തമാക്കേതാണ്. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് ഇതിനുള്ള ക്രമീകരണങ്ങള്‍ നടത്തേതാണ്.

9. സ്‌കൂളുകളില്‍ മാസ്‌ക്, ഡിജിറ്റില്‍ തെര്‍മോമീറ്റര്‍, സാനിറ്റൈസര്‍, സോപ്പ് തുടങ്ങിയവസജ്ജീകരിക്കേïതാണ്.

10. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കണം കുട്ടികള്‍ ക്ലാസ്സുകളില്‍ ഇരിക്കേണ്ട ത്.സ്റ്റാഫ് റൂമിലും അധ്യാപകര്‍ക്ക് നിശ്ചിത അകലം പാലിച്ചു കൊണ്ടുള്ള ഇരിപ്പിടങ്ങള്‍ ക്രമീകരിക്കേïതാണ്.

11. പൊതുജന സമ്പർക്കം വരുന്ന സ്ഥലങ്ങള്‍, ഓഫീസ് റൂം, തുടങ്ങിയ സ്ഥലങ്ങളിലും മേല്‍പ്പറഞ്ഞ രീതിയില്‍ അകലം പാലിക്കേണ്ടതാണ്.

12. സാമൂഹിക/ശാരീരിക അകലം പാലിക്കുന്നത് കുട്ടികളെ ഓര്‍മ്മിപ്പിച്ചുകൊണ്ട് പോസ്റ്ററുകള്‍, സ്റ്റിക്കറുകള്‍, സൂചനാ ബോര്‍ഡുകള്‍ എന്നിവ ക്ലാസ്സ് റൂമുകള്‍, ലൈബ്രറികള്‍, കൈകള്‍ വൃത്തിയാക്കുന്ന ഇടങ്ങള്‍, വാഷ്‌റൂമിന് പുറത്ത്, സ്‌കൂള്‍ ബസ് തുടങ്ങിയ ഇടങ്ങളില്‍ പതിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

13. കുടിവെള്ളം ലഭ്യമാകുന്ന സ്ഥലം, കൈകള്‍ കഴുകുന്ന സ്ഥലം, വാഷ്‌റൂം തുടങ്ങിയ സ്ഥലങ്ങളിലും കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നതിനായി നിശ്ചിത അകലത്തില്‍ അടയാളപ്പെടുത്തലുകള്‍ വരുത്തേതാണ്.

14. കുട്ടികള്‍ക്കും അദ്ധ്യാപകര്‍ക്കും ആവശ്യമായ ഘട്ടങ്ങളില്‍ ആരോഗ്യ പരിശോധനാസൗകര്യം ഒരുക്കണം

15. സ്‌കൂള്‍ വാഹനത്തിനുള്ളിലും മറ്റു വാഹനങ്ങളിലും എല്ലാവരും സാമൂഹിക അകലം പാലിക്കുക. സ്‌കൂള്‍ വാഹനങ്ങളില്‍ പ്രവേശിക്കുന്നതിനു മുമ്പ് തെര്‍മല്‍ സ്‌ക്രീനിംഗ് നടത്തുക. വാഹനങ്ങള്‍ക്കുള്ളില്‍ മാസ്‌ക് നിര്‍ബന്ധമാക്കുക. വാഹനത്തിന്റെ ജനാലകളില്‍ കര്‍ട്ടനുകള്‍ ഇടാതിരിക്കുക. എല്ലാ ജനാലകളും തുറന്നിടാന്‍ ശ്രദ്ധിക്കുക