കേരളത്തിൽ അന്യസംസ്ഥാന ലോട്ടറികൾക്കുള്ള വിലക്ക് നീങ്ങി. അന്യസംസ്ഥാന ലോട്ടറി വിൽപ്പനയ്ക്ക് നിയന്ത്രണമേർപ്പെടുത്തിയ സർക്കാർ നടപടി ഹൈക്കോടതിയാണ് റദ്ദാക്കിയത്.
നാഗാലാൻഡ് ലോട്ടറി വിൽപ്പന തടഞ്ഞുകൊണ്ടുള്ള സർക്കാർ ഉത്തരവിനെതിരായ ഹർജിയിലാണ് സിംഗിൾ ബെഞ്ച് വിധി. അന്യസംസ്ഥാന ലോട്ടറി നിയന്ത്രണത്തിന് നിയമം കൊണ്ടുവരാൻ സംസ്ഥാന സർക്കാരിന് അധികാരമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.