യുഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് ഒഴിയാൻ താത്പര്യം പ്രകടിപ്പിച്ച് ബെന്നി ബെഹന്നാൻ. യുഡിഎഫ് നേതൃത്വത്തിന് ഇക്കാര്യം ചൂണ്ടിക്കാട്ടി കത്ത് നൽകിയതായി കൊച്ചിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ബെന്നി പറഞ്ഞു.
യുഡിഎഫ് നേതാക്കളുമായി അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്ന് മാധ്യമ വാർത്തകൾ കുറച്ചു ദിവസങ്ങളായി വരുന്നു. ഇത്തരം അടിസ്ഥാനരഹിതമായ വാർത്തകളുടെ പുകമറയ്ക്കിടയിൽ ഈ സ്ഥാനത്ത് തുടരാൻ ആഗ്രഹിക്കുന്നില്ല. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ ഒറ്റക്കെട്ടായി പോകുന്നതിനിടെ ഇത്തരത്തിലുള്ള ഒരു അപശബ്ദവും ഉണ്ടാകരുതെന്ന് ആഗ്രഹിക്കുന്നതു കൊണ്ടാണ് സ്ഥാനം ഒഴിയാൻ തീരുമാനിച്ചതെന്നും ബെന്നി ബെഹന്നാൻ പറഞ്ഞു.