അൺലോക്ക് 5 ന്റെ മാർഗ നിർദേശങ്ങൾ കേന്ദ്രസർക്കാർ ഉടൻ പുറത്തിറക്കും. സിനിമാ ശാലകൾ തുറക്കുന്നതിനെ സംബന്ധിച്ച് ചർച്ചകൾ നടക്കുകയാണ്. ഇന്നോ നാളെയോ ഇതുസംബന്ധിച്ച മാർഗ നിർദേശങ്ങൾ ഇറങ്ങുമെന്നാണ് റിപ്പോർട്ട്
സ്‌കൂളുകളും കോളജുകളും ഉടൻ തുറക്കില്ല. അതേസമയം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കൂടുതൽ ഇളവുകളുണ്ടാകും. ലാബുകൾ ഉൾപ്പെടെ പ്രവർത്തിക്കും. സിനിമാ ശാലയുമായി ബന്ധപ്പെട്ട് ചർച്ചകൾ തുടരുകയാണെന്നും കേന്ദ്രം അറിയിച്ചു
നിയന്ത്രണങ്ങളോടെ സിനിമാ ശാലകൾ പ്രവർത്തിക്കുന്നതുകൊണ്ട് സാമ്പത്തികമായി ഗുണമില്ലെന്ന് സംഘടനകൾ കേന്ദ്രസർക്കാരിനെ അറിയിച്ചിരുന്നു. നീന്തൽ കുളങ്ങൾ, പാർക്കുകൾ എന്നിവയുടെ പ്രവർത്തനാനുമതി സംബന്ധിച്ച കാര്യങ്ങളിലും ചർച്ചകൾ തുടരുകയാണ്.