രോഗമുക്തി നിരക്ക് കുറവല്ല; കൊവിഡ് പ്രതിരോധത്തിൽ കേരളത്തിന്റേത് ശരിയായ സമീപനമെന്ന് ആരോഗ്യമന്ത്രി

കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് കേരലം സ്വീകരിച്ച സമീപനം ശരിയായിരുന്നുവെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. കേരളം സ്വീകരിച്ച സമീപനം ശരിയാണെന്ന് ഓർമപ്പെടുത്തുന്ന അനുഭവമാണ് ലോകത്തിന്റെ പല ഭാഗങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ നമുക്കുള്ളത്

 

കൊവിഡിനെ സ്വതന്ത്രമായി വിടാനും ആയിരങ്ങൾ മരണത്തിന് കീഴടങ്ങാനുമല്ല കേരളം തീരുമാനിച്ചത്. വ്യാപനത്തിന്റെയും പകർച്ചയുടെയും ഗ്രാഫ് കുറച്ചു കൊണ്ടുവരാൻ എല്ലാ ഇടപെടലും നടത്തുന്നുണ്ട്. ചില ഘട്ടങ്ങളിൽ നന്നായി വിജയിച്ചു. ഗ്രാഫ് താഴ്ത്തി സീറോ ലെവലിൽ എത്തിക്കാനും മരണനിരക്ക് വളരെ കുറച്ച് നിർത്താനും സാധിച്ചു. വ്യാപന നിരക്കും ഒരു ഘട്ടത്തിൽ കുറച്ചു നിർത്താൻ സാധിച്ചു

മറ്റൊരു ഘട്ടത്തിൽ ഗ്രാഫുകൾ ഉയരാൻ തുടങ്ങി. ലോക്ക് ഡൗണും മറ്റും മാറുമ്പോൾ ഇങ്ങനെ സംഭവിക്കുമെന്ന് അറിയാമായിരുന്നു. ഈ സാഹചര്യത്തിലും കേരളം കൊവിഡ് പ്രതിരോധത്തിലെ സമീപനം മാറ്റിയിട്ടില്ല.